എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന കന്നി ചിത്രത്തോടെ തന്നെ മലയാളത്തില്‍ നിലയുറപ്പിക്കാന്‍ ആന്‍ അഗസ്റ്റിന് കഴിഞ്ഞു. പൃഥ്വിരാജിനൊപ്പം അര്‍ജുനന്‍ സാക്ഷിയെന്ന ചിത്രത്തിലും ആന്‍ തിളങ്ങി. ഇപ്പോള്‍ ആനിന് കൈനിറയെ ചിത്രങ്ങളാണ്.
നവാഗതനായ നിധീഷ് ശക്തി സംവിധാനം ചെയ്യുന്ന ‘വാദ്ധ്യാര്‍’ എന്ന ചിത്രത്തില്‍ ആനാണ് നായിക. ജയസൂര്യ അനൂപ്കൃഷ്ണനെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പഴയകാല നായിക മേനക പ്രധാന വേഷത്തിലുണ്ട്.
ബിജുമേനോന്‍, നെടുമുടിവേണു, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ലക്ഷ്മിനാഥ് ക്രിയേഷന്‍സ്, അഖില്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ എന്‍. സുധീഷ്, ശ്രീകല നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന വാദ്ധ്യാര്‍ മേയ് അഞ്ചിന് തൃശൂരില്‍ ആരംഭിക്കും.
നവാഗതനായ രാജേഷ് രാഘവന്റേതാണ് കഥ, തിരക്കഥ, സംഭാഷണം. പ്രദീപ് നായരാണ് ക്യാമറാമാന്‍. സന്തോഷ് വര്‍മ്മ, രാജീവ് ജി എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് ആര്‍. ഗൗതം, മനോജ് ജോര്‍ജ് എന്നിവരാണ്. സ്റ്റില്‍സ്-മഹാദേവന്‍ തമ്പി. ജൂലായില്‍ കെ. എന്‍. എം റിലീസ് ‘വാദ്ധ്യാര്‍ തിയേറ്ററിലെത്തിക്കും.
സുഗീത് സംവിധാനം ചെയ്യുന്ന ഓര്‍ഡിനറിയാണ് ആന്‍ നായികയാവുന്ന മറ്റൊരു ചിത്രം. കുഞ്ചാക്കോബോബനാണ് ഈ ചിത്രത്തിലെ നായകന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല