സ്റ്റീവ് ജോബ്‌സിന് പകരം ആപ്പിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയി സ്ഥാനമേറ്റ ടിം കുക്ക് കമ്പനിയില്‍ മാറ്റമുണ്ടാകില്ലെന്നറിയിച്ചു. കമ്പനിയുടെ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ടിം ഇക്കാര്യം വ്യക്തമാക്കിയത്.
ആപ്പിളിന്റെ ഭാവിയെ കുറിച്ച് തനിയ്ക്ക് ആശങ്കയില്ലെന്നും ടിം അറിയിച്ചു. കമ്പനിയുടെ ഭാവി സുരക്ഷിതമാണ്. ഇനി വരാനിരിയ്ക്കുന്ന വര്‍ഷങ്ങള്‍ ആപ്പിളിന്റേതായിരിയ്ക്കുമെന്നും ടിം ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.
ആപ്പിള്‍ പോലെയൊരു കമ്പനിയുടെ സിഇഒ പദവി അലങ്കരിയ്ക്കാനായതില്‍ താന്‍ അതിയായി സന്തോഷിയ്്ക്കുന്നുവെന്നും ടിം അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ വിരമിക്കുകയാണെന്ന് ആപ്പിളിന്റെ മുന്‍ സിഇഒ സ്റ്റീവ് ജോബ്‌സ് ബോര്‍ഡ് അംഗങ്ങളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കമ്പനി ടിം കുക്കിന് ആ ചുമതല കൈമാറിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല