മോസ്‌കോ: ലോക പ്രശസ്ത കംപ്യൂട്ടര്‍, സോഫ്റ്റ് വെയര്‍ നിര്‍മാണ കമ്പനിയായ ആപ്പിള്‍ കംപ്യൂട്ടേഴ്‌സിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറുമായ സ്റ്റീവ് ജോബ്‌സ് രാജിവച്ചു. ആക്ടിങ് സി.ഇ.ഒയും തന്റെ ദീര്‍ഘകാല സുഹൃത്തുമായ തിമോത്തി കുക്ക് പുതിയ സി.ഇ.ഒ ആകുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ 14 വര്‍ഷം ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനം അലങ്കരിച്ചത് സ്റ്റീവായിരുന്നു. സി.ഇ.ഒ എന്ന നിലയിലെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയാതെ വരുന്ന വേളയില്‍ സ്ഥാനമൊഴിയുമെന്നു താന്‍ പറയാറുണ്ട്. ഇപ്പോള്‍ ആ അവസ്ഥയിലെത്തിയിരിക്കുന്നുവെന്ന് അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കി.
ആപ്പിളിന്റെ ദൈനംദിന കാര്യങ്ങളില്‍ നിന്നുമാത്രമാണ് ഒഴിവാകുന്നതെന്നും പുതിയ വേഷത്തില്‍ കമ്പനിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം രാജികത്തിലൂടെ അറിയിച്ചു.
പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിതനായ സ്റ്റീവ് ജോബ്‌സ് കഴിഞ്ഞ ജനുവരി മുതല്‍ ചികിത്സയ്ക്കായി അവധിയിലായിരുന്നു. അന്‍പത്തിയാറുകാരനായ സ്റ്റീവ്‌സ് 2004ല്‍ പാന്‍ക്രിയാറ്റിക് കാന്‍സറിനു ശസ്ത്രക്രിയയ്ക്കും 2009ല്‍ കരള്‍ മാറ്റിവയ്ക്കലിനും വിധേയനായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല