ലണ്ടന്‍: വംശീയാധിക്ഷേപം ഏതൊക്കെ രീതിയില്‍ വരാമെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം പറയാനാവില്ല. ആരും വിചാരിക്കാത്ത രീതിയിലൊക്കെയാണ് വംശീയ വിദ്വേഷം പുറത്തുവരുന്നതും പ്രകടിപ്പിക്കുന്നതും. ഇതാ ബ്രിട്ടണിലെ ഒരു സ്കൂളില്‍ വംശീയധിക്ഷേപം വന്ന വഴി കാണാം. പൊതുവേ ആഫ്രിക്കന്‍ രീതിയെന്ന് വിലയിരുത്തപ്പെടുന്ന മുടികെട്ട് രീതിയുമായി സ്കൂളില്‍ എത്തിയ പതിനൊന്നുകാരനെ സ്കൂള്‍ അധികൃതര്‍ക്ക് അത്ര പിടിച്ചില്ല. അവര്‍ ആ മുടികെട്ട് രീതിയങ്ങ് നിരോധിച്ചു. അത് ചോദ്യംചെയ്തുകൊണ്ട് കോടതിയില്‍ പോയ കുട്ടിക്ക് കോടതി അനുകൂലമായി വിധിച്ചു. സ്കൂളധികൃതര്‍ കാണിച്ചത് വംശീയാധിക്ഷേപമാണെന്ന് കോടതി വിധിച്ചു.
വടക്കന്‍ ലണ്ടനിലെ സെന്റ്. ജോര്‍ജ്ജ് കാത്തോലിക് സ്കൂളില്‍ നിന്ന് ആദ്യദിവസംതന്നെ മുടിക്കെട്ടിന്റെ പേരില്‍ പതിനൊന്നുകാരനെ കോളേജില്‍നിന്ന് പുറത്താക്കി. കോളേജിന്റെ സംസ്കാരത്തിനും യൂണിഫോം പോളിസിക്കും അനുസരിക്കുന്ന വസ്ത്രധാരണവും മുടിക്കെട്ടും മതിയെന്നായിരുന്നു പുറത്താക്കുന്നതിന് കാരണമായി പറഞ്ഞിരുന്നത്. കൂടാതെ മുടിക്കെട്ട് ഗ്യാംങ് സംസ്കാരം കൊണ്ടുവരുന്നതായി സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
രണ്ടുവര്‍ഷം മുമ്പാണ് സംഭവമുണ്ടായത്. അന്ന് കൊടുത്ത കേസില്‍ ഇന്നാണ് വിധി വന്നത്. സ്കൂള്‍ അധികൃതര്‍ക്ക് സ്വന്തം നിയമങ്ങള്‍ നടപ്പിലാക്കാന്‍ അനുവാദമുള്ളപ്പോള്തന്നെ ഓരോരുത്തരുടെയും വിശ്വാസങ്ങളെയും ജീവിതരീതിയേയും കണക്കിലെടുക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കുള്ള പ്രത്യേകതയായ മുടിക്കെട്ട് നിരോധിക്കേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
കുടുംബത്തിലെ ആചാരപ്രകാരം ജനിച്ചപ്പോള്‍ മുതല്‍ വളര്‍ത്തുന്ന മുടിയാണ് സ്കൂള്‍ അധികൃതര്‍ വെട്ടാന്‍ ഉപദേശിച്ചുവിട്ടത്. ആചാരങ്ങളെ ചോദ്യംചെയ്തതുകൊണ്ടാണ് കോടതി കോളേജ് അധികൃതരുടെ നടപടിയെ വിമര്‍ശിച്ചത്. ഇതിനിടയില്‍ സ്കൂളില്അധികൃതരുടെ നടപടിക്കെതിരെ രാജ്യവ്യാപകമായ ആഫ്രിക്കന്‍ വംശജര്ക്കിടയില്നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയിലും വന്‍ പ്രതിഷേധം രൂപപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല