1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2019

സ്വന്തം ലേഖകന്‍: ആഭ്യന്തര സംഘര്‍ഷം: ഇന്ത്യക്കാര്‍ ട്രിപ്പോളി വിടണമെന്ന് മുന്നറിയിപ്പ്; മലയാളികളടക്കം 5500 ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ വെല്ലുവിളി. ട്രിപ്പോളിയിലുള്ള ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് പ്രദേശം വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

മലയാളികളടക്കം 5500 ഇന്ത്യക്കാരാണ ട്രിപ്പോളിയിലുള്ളത്. ‘നിങ്ങള്‍ നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കേളോടും ട്രിപ്പോളി വിടാന്‍ നിര്‍ദേശിക്കൂ. പിന്നീട് അവരെ ഒഴിപ്പിക്കാന്‍ കഴിയില്ല.’ സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

ഇന്ന് രാവിലെ ലിബിയയില്‍ നിന്നുള്ള 163 പേരെ നൈഗറിലേക്ക് മാറ്റിയിട്ടുണ്ടെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി പറഞ്ഞു. രണ്ടാഴ്ച്ച മുമ്പാണ് സംഘര്‍ഷം ആരംഭിച്ചത്. ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സി അറിയിച്ചത് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ നിരവധി പേര്‍ അഭയാര്‍ത്ഥികളായുണ്ട്. യൂറോപ്പിലേക്കുള്ള അവരുടെ പലായനം ലിബിയന്‍ അതോറിറ്റീസ് തടഞ്ഞു നിര്‍ത്തിയിട്ടുണ്ട്. ഏതാണ്ട് 3000 ത്തോളം അഭയാര്‍ത്ഥികള്‍ ഇപ്പോഴും സംഭവസ്ഥലത്ത് കുടുങ്ങി കിടക്കുന്നുണ്ടെന്ന് ഏജന്‍സി അറിയിച്ചു.

സത്യവിരുദ്ധമായി പ്രചാരണം നടത്തരുത്; ഇത് പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കുന്നതല്ല: പിണറായി വിജയന്‍
ഗദ്ദാഫിയുടെ ഭരണകാലത്ത് സൈനികമേധാവിയായിരുന്ന ജനറല്‍ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിലാണ് വിമതസൈന്യം ട്രിപ്പോളി പിടിച്ചടക്കാനൊരുങ്ങുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലാണ്.

നിലവില്‍ രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലാണ്. ഗദ്ദാഫിയുടെ ഭരണകാലത്തെ സൈനികമേധാവിയായിരുന്ന ജനറല്‍ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിലാണ് വിമതസൈന്യം ട്രിപ്പോളി പിടിച്ചടക്കാനായി പൊരുതുന്നത്. ഗദ്ദാഫിയുമായി ഇടഞ്ഞ് അമേരിക്കയില്‍ അഭയം തേടിയ ജനറല്‍ ഹഫ്താര്‍ ഗദ്ദാഫിയുടെ മരണശേഷമാണ് തിരിച്ചെത്തിയത്.

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.