അംഗങ്ങളാരും ജോലിയെടുക്കാതെയുള്ള വീടുകളുടെ എണ്ണം ഗണ്യമായി കൂടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ലേബറിന്റെ ഭരണകാലത്ത് ഇത്തരം വീടുകളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
1997നും 2010നും ഇടയ്ക്ക് ഇത്തരം വീടുകളുടെ എണ്ണം 184,000 ല്‍ നിന്നും 352000 ആയി ഉയര്‍ന്നിട്ടുണ്ട്. ഈവിടുകളിലെല്ലാംകൂടി ആകെ അഞ്ചുലക്ഷത്തോളം പ്രായപൂര്‍ത്തിയായവരുണ്ട് എന്നതാണ് ഏറ്റവും രസകരമായ വസ്തുത. ഇത്തരം വീടുകളുടെ എണ്ണം ഒരുശതമാനത്തില്‍ നിന്നും 1.7 ശതമാനമായിട്ടാണ് കൂടിയിട്ടുള്ളത്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്ക്‌സിന്റെ രേഖകളാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. വിദ്യാര്‍ത്ഥികളെ കൂടാതെ ഇത്തരം വീടുകളില്‍ 16നും 24നും ഇടയില്‍ പ്രായമുള്ളവരാണുള്ളത്. മുഴുവന്‍ വിദ്യാഭ്യാസം നേടിയിട്ടും പണിയെടുക്കാതെ കഴിയുന്ന വീടുകളുടെ എണ്ണം 2010ല്‍ 269,000 ആണെന്നും രേഖകള്‍ പറയുന്നു. അതിനിടെ ഈമാസമാദ്യം ആളുകള്‍ക്ക് ജോലി നല്‍കുന്നതില്‍ സഹായിക്കാനായി പുതിയ പരിപാടി തുടങ്ങിയിട്ടുണ്ട്. ജോലിയെടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനായി ഒരു യൂണിവേഴ്‌സല്‍ ക്രെഡിറ്റ് സംവിധാനവും ഇതിനിടെ ആരംഭിച്ചിട്ടുണ്ട്.
ലേബര്‍ സര്‍ക്കാറില്‍ നിന്നുമുള്ള നിഷ്‌ക്രിയത്വമാണ് ഇത് കാണിക്കുന്നതെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡങ്കന്‍ സ്മിത്ത് പറഞ്ഞു. ജോലിയില്ലായ്മയുടെ കാരണം കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അവര്‍ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല