1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2011


തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് കോതമംഗലം പീഡനക്കേസിലെ പെണ്‍കുട്ടി. തന്നെ പീഡിപ്പിച്ചു എന്ന് മുമ്പ് മൊഴി നല്‍കിയത് പൊലീസിന്‍റെ സമ്മര്‍ദ്ദം മൂലമായിരുന്നു എന്നും പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ പുതിയ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഈ കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും തന്‍റെ കുടുംബം തകര്‍ക്കരുതെന്നും പെണ്‍കുട്ടി ക്രൈംബ്രാഞ്ചിനോട് മൊഴിയില്‍ അഭ്യര്‍ത്ഥിച്ചു.

ഐസ്‌ക്രീം കേസ്‌ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കോതമംഗലം പീഡനക്കേസ്‌ അന്വേഷിക്കുമെന്നും അതിനായി അന്വേഷണസംഘം വിപുലീകരിക്കുമെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചിരുന്നു. ഐ ജി വിന്‍സണ്‍ എം പോള്‍ തന്നെയാവും കോതമംഗലം അന്വേഷണത്തിനും നേതൃത്വം നല്‍കുയെന്നും എറണാകുളം റേഞ്ച്‌ ഐജി ആര്‍ ശ്രീലേഖയെക്കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നുമായിരുന്നു ആഭ്യന്തരമന്ത്രി അറിയിച്ചത്. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ പുതിയ മൊഴി രേഖപ്പെടുത്തിയത്. താന്‍ പീഡിപ്പിക്കപ്പെട്ടിട്ടേയില്ല എന്നു പെണ്‍കുട്ടി മൊഴി നല്‍കിയതോടെ കേസ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.

കോതമംഗലം പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി പെണ്‍കുട്ടിക്ക് 15 ലക്ഷം രൂപ നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവ് കെ എ റൌഫ് ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.