ലണ്ടന്‍: ഇംഗ്‌ളണ്ടില്‍ ജനങ്ങളുടെ ആരോഗ്യ ജീവിതം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 250 ദശലക്ഷം പൗണ്ടിന്റെ സൗജന്യ വൗച്ചറുകള്‍ വിതരണം ചെയ്യുന്നു.
ആരോഗ്യകരമായ നല്ല ഭക്ഷണസാധനങ്ങള്‍, ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ചെയ്ഞ്ച്4ലൈഫിന്റെ ഗ്രേറ്റ് സ്വാപതോണ്‍ പ്രോഗ്രാമിന്റെ ഭാഗമാണ്.
ഇതിന്റെ ഭാഗമായി കുടുംബത്തിന്റെ ആരോഗ്യ- ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിന് രക്ഷിതാക്കള്‍ക്ക് കൗണ്‍സലിംഗും പാചകവിധികളില്‍ പരിശീലനവും നല്കും.
50 പൗണ്ടിന്റെ 40 ലക്ഷം വൗച്ചറുകള്‍ ന്യൂസ് ഒഫ് ദി വേള്‍ഡ് ദിനപത്രത്തിനൊപ്പവും അസ്ദ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും വിതരണം ചെയ്യും. 10 ലക്ഷം വൗച്ചറുകള്‍ പ്രാദേശിക ബിസിനസ് സ്ഥാപനങ്ങള്‍ വഴിയാവും വിതരണം ചെയ്യുക.
സര്‍ക്കാരിനും മാദ്ധ്യമങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും ജനത്തിന്റെ ആരോഗ്യ രക്ഷയ്ക്കു വേണ്ടി എങ്ങനെ കൈകോര്‍ക്കാനാവും എന്നതിനു തെളിവാണ് ഈ സംരംഭമെന്ന് ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്രൂ ലാന്‍സ്‌ലി പറഞ്ഞു.
ബേര്‍ഡ് ഐ, കെല്ലോഗ്‌സ്, യൂണിലീവര്‍, നെസ്‌ലെ എന്നീ സ്ഥാപനങ്ങളും ഈ പദ്ധതിയുമായി യോജിച്ചുപ്രവര്‍ത്തിക്കുന്നുണ്
ഇതിന്റെ ഭാഗമായി ചെയ്്ഞ്ച്4ലൈഫിന്റെ വെബ്‌സൈറ്റില്‍ യുവര്‍ ഗ്രേറ്റ് സ്വാപതോണ്‍ എന്നൊരു ഓണ്‍ലൈന്‍ ടൂളും പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല