വരാപ്പുഴ അതിരൂപതാ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍(93) കാലം ചെയ്തു. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം.ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ഏതാനുംദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ജൂലൈ 5ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിജയപുരം രൂപതാധ്യക്ഷനായി 15 വര്‍ഷം സേവനമനുഷ്ഠിച്ച കൊര്‍ണേലിയൂസ് 1987ലാണ് വരാപ്പുഴ അതിരൂപതാധ്യക്ഷനും കേരള ലത്തീന്‍ കത്തോലിക്കാ സഭാധ്യക്ഷനുമായി സ്ഥാനമേറ്റത്. 1996 ല്‍ അതിരൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം, കാക്കനാടിനടുത്ത് ചെമ്പുമുക്കില്‍ അതിരൂപതയുടെ പ്രത്യേക മന്ദിരത്തില്‍ വിശ്രമജീവിതത്തിലായിരുന്നു.
തീരദേശത്തെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ദലിതര്‍ക്കുംവേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്തു.ഒട്ടേറെ വിദ്യാഭ്യാസ, ആധ്യാത്മിക, സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടു. സംഗീതപ്രിയനായിരുന്ന ഇദ്ദേഹം തിരുകര്‍മ്മങ്ങള്‍ക്കിടെ ആലപിക്കാനായി ഒട്ടേറെ ഈശ്വര സ്തുതികള്‍ തയ്യാറാക്കിയിട്ടുണ്ട്. കാനോന്‍ നിയമത്തിലും തത്വശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കെസിബിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1918 സെപ്തംബര്‍ 8നായിരുന്നു അദേഹത്തിന്റെ ജനനം. കൊടുങ്ങല്ലൂരിനടുത്ത് കാരയിലാണ് സ്വദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല