ചങ്ങനാശ്ശേരി അതിരൂപതയുടെ രജത ജൂബിലിയുടെ ഭാഗമായി യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുവാന്‍ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം എത്തുന്നു. റോമില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനോപ്പം സീറോ മലബാര്‍ സഭയിലെ മെത്രാപ്പോലീത്തമാര്‍ പരിശുദ്ധ മാര്‍പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഒക്ടോബര്‍ 21 ന് ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ടില്‍ എത്തുന്ന അഭി. പിതാവിനെ വൈകുന്നേരം അഞ്ചരയ്ക്ക് സീറോ മലബാര്‍ ചാപ്ലയിന്‍മാരായ റവ.ഫാ. ആന്റണി പെരുമായന്‍, റവ.ഫാ.ജോസഫ് കറുകയില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.ബെല്‍ഫാസ്റ്റിലെയും ഡെറിയിലെയും വിശ്വാസികളും സ്വീകരണത്തില്‍ പങ്കെടുക്കും.
22 ന് ഡെറി ബിഷപ്പ് ഹെഗാറ്റിയുമായി കൂടിക്കാഴ്ച നടത്തിയശേഷം 11 മണിയ്ക്ക് ഡെറിയിലും, സമീപ പ്രദേശങ്ങളിലും ഉള്ള ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങളുമായി സമയം ചെലവിടും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ഡെറി ആര്‍ഡ് മോര്‍ പള്ളിയില്‍ വി.കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് സണ്‍ഡേ സ്കൂള്‍ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
23 ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് ബ്യാമൌണില്‍ നടക്കുന്ന തിരുനാള്‍ ആഘോഷങ്ങളില്‍ മുഖ്യകാര്‍മ്മികനാവും. നാലുമണിയ്ക്ക് ലൂക്കാന്‍ ഡിവൈന്‍ മേഴ്സി പള്ളിയില്‍ വി, കുര്‍ബാന അര്‍പ്പിക്കും. 24 ന് ആര്‍ച്ച് ബിഷപ്പ് ഡയര്‍മ്യൂഡ് മാര്‍ട്ടിനുമായി കൂടിക്കാഴ്ച നടത്തും.
25 ന് 12 മണിയ്ക്ക് തുആം ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് നാലു മണിയ്ക്ക് നോക്ക് പള്ളിയില്‍ വി.കുര്‍ബാനയര്‍പ്പിക്കും. ഏഴരയ്ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ മീറ്റിങ്ങില്‍ പങ്കെടുക്കും, 26 ന് അയര്‍ലന്റിലെ കോര്‍ക്കില്‍ സന്ദര്‍ശനം നടത്തും. അയര്‍ലന്റിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ ഫാ. ആന്റണി പെരുമായന്‍, റവ.ഫാ.ജോസഫ് കറുകയില്‍, ഫാ. മാത്യു അരയ്ക്കപ്പറമ്പില്‍, ഫാ. പോള്‍ തങ്കച്ചന്‍ എന്നിവര്‍ ഏകോപിപ്പിക്കും.
28 ന് ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടനില്‍ നടക്കുന്ന ജപമാലമാസാചരണ സമാപനത്തിലും 28 ന് ഗ്ലാസ്കോയില്‍ നടക്കുന്ന ജപമാലമാസാചരണ സമാപനത്തിലും ചങ്ങനാശ്ശേരി അതിരൂപതാ ശതോത്തര രജത ജൂബിലി ആഘോഷ പരിപാടികളിലും അഭി.പിതാവ് പങ്കെടുക്കും.
30 ന് വൈകുന്നേരം മൂന്നുമണിയ്ക്ക് ലിവര്‍പൂളിലെ സെന്റ് ഫിലോമിനാസ് പള്ളിയില്‍ വി. കുര്‍ബാന അര്‍പ്പിച്ച ശേഷം തുടര്‍ന്ന് നടക്കുന്ന ചങ്ങനാശ്ശേരി അതിരൂപതാ ശതാബ്ദി ആഘോഷ പരിപാടികളില്‍ മുഖ്യാഥിയായി പങ്കെടുക്കും.
വിവിധ സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് അതതു സ്ഥലങ്ങളിലെ സീറോ മലബാര്‍ ചാപ്ലയിന്‍മാര്‍ നേതൃത്വം നല്‍കും. പരിപാടികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും ചങ്ങനാശ്ശേരി അതിരൂപതാ ശതോത്തര രജത ജൂബിലി ആഘോഷ പരിപാടികളെക്കുറിച്ച് അറിയുവാനും രൂപതാംഗമായ റവ. ഫാ. ജോസഫ് കറുകയിലുമായി ബന്ധപ്പെടുക. ഫോണ്‍- 07939138356 , 07850402475 .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല