ലണ്ടന്‍: പുതിയ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ടീമായ ആര്‍സലിനെ ഹോളണ്ട സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍പേഴ്‌സി നയിക്കും. തോമസ് വെര്‍മിലിയനാണ് വൈസ് ക്യാപ്റ്റന്‍. കുറച്ച് നാളുകളായി തുടരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോച്ച് ആര്‍സനല്‍ വെംഗറാണ് ഇക്കാര്യം അറിയിച്ചത്.
2008 മുതല്‍ ടീമിന്റെ ക്യാപ്റ്റനായ സ്പാനിഷ് താരം സെക് ഫെബ്രഗാസിന്റെ പിന്‍ഗാമിയായാണ്് റോബിന്‍ വാന്‍പേഴ്‌സിയെ തിരഞ്ഞെടുത്തത്. ആഴ്‌സനലിനുവേണ്ടി 303 മത്സരങ്ങള്‍ കളിച്ച ഫാബ്രിഗാസ തന്റെ പഴയ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് പോവുന്ന കാര്യം കഴിഞ്ഞ ആഴ്ച ക്ലബ്ബ് സ്ഥിരീകരിച്ചിരിന്നു.
അതേസമയം യുവേഫയുടെ വിലക്കുള്ളതിനാല്‍ ചാംപ്യന്‍സ് ലീഗ് പ്ലേ ഓഫില്‍ ഉഡിനെസ്സിനെതിരേയുള്ള ആദ്യമല്‍സരത്തില്‍ ഹോളണ്ട് താരത്തിന് കളത്തിലിറങ്ങാന്‍ സാധിക്കില്ല. ശനിയാഴ്ച എമിറേറ്റ്‌സില്‍ ലിവര്‍പൂളിനെതിരേയുള്ള മല്‍സരത്തിലായിരിക്കും നായകനായുള്ള വാന്‍പേഴ്‌സിയുടെ അരങ്ങേറ്റം. കഴിഞ്ഞ ഏഴുവര്‍ഷമായി ഗണ്ണേഴ്‌സിനു വേണ്ടി ജഴ്‌സിയണിയുന്ന വാന്‍പേഴ്‌സി പുതിയ ചുമതല ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു കഴിഞ്ഞു.
ക്യാപ്റ്റന്‍ ടീമിന്റെ അംബാസഡറാണ്. ആ ചുമതല ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. പത്തുവര്‍ഷമായി പന്ത് തട്ടുന്നുണ്ട്. തുടക്കത്തില്‍ ട്രെയിനിങ്ങിനിറങ്ങുമ്പോള്‍ ആരാധകരെയും കളിക്കാരെയും മാധ്യമങ്ങളെയും കാണുമ്പോള്‍ എനിക്കത്ഭുതമായിരുന്നു.
ഇപ്പോള്‍ കാര്യങ്ങള്‍ വേര്‍തിരിച്ചുകാണാന്‍ കഴിയുന്നുണ്ട്. ഒരു പക്ഷേ, പരിചയസമ്പത്ത് എന്നു പറയുന്നത് ഇതായിരിക്കാം. ഏതായാലും പുതിയ ചുമതല സന്തോഷപൂര്‍വം ഏറ്റെടുക്കും. ക്ലബ്ബിന്റെ വെബ്‌സൈറ്റിലൂടെ ഡച്ച് താരം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല