അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): ആറാമത് മലങ്കര കാത്തലിക് കണ്‍വെന്‍ഷനു വേണ്ടിയുള്ള അവതരണ ഗാനം പുറത്തിറക്കിയതോടെ സീറോ മലങ്കര കണ്‍വെന്‍ഷനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. സീറോ മലങ്കര സഭയുടെ യുകെ കോഡിനേറ്റര്‍ റവ.ഫാ.തോമസ് മടുക്കംമൂട്ടിലിന്റെ നേതൃത്വത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ ചരിത്രവും കൂട്ടായ്മയുടെ തനിമയും വിളിച്ചറിയിക്കുന്ന അവതരണ ഗാനം രചിച്ചിരിക്കുന്നത് ലണ്ടനിലെ സെന്റ്.ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ പ്രകാശ് അഞ്ചലാണ്. പ്രശസ്ത ഗായകന്‍ ബിജു നാരായണന്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് പീറ്റര്‍ ചേരാനല്ലൂരാണ്. മലങ്കര കത്തോലിക്കാ സഭാ കുടുംബങ്ങളുടെ കൂടി വരവിന് അവരണ ഗാനം ഉണര്‍വ്വും ഉന്മേഷവും പകര്‍ന്ന് നല്കും.
മലങ്കര കത്തോലിക്കാ സഭയുടെ ആറാമത് കണ്‍വെന്‍ഷന്‍ ജൂണ്‍ 17,18 തീയ്യതികളില്‍ ലിവര്‍പൂളിലാണ് ക്രമീകരിച്ചിരിക്കുന്നത്. മലങ്കര കത്തോലിക്കാ സഭാ തലവന്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവ മുഖ്യാതിഥി അയിരിക്കും. സീറോ മലങ്കര സഭയുടെ മാഞ്ചസ്റ്റര്‍ റീജിയന്റെ ചുമതലയുള്ള റവ.ഫാ. രഞ്ജിത്ത് മടത്തിറമ്പിലിന്റെ മേല്‍നോട്ടത്തിലാണ് ലിവര്‍പൂളിലെ ഒരുക്കങ്ങള്‍ നടന്ന് വരുന്നത്. കുടുംബ സെമിനാറുകള്‍, പൊന്തിഫിക്കല്‍ വി.കുര്‍ബാന, കലാവിരുന്ന് എന്നിവ കണ്‍വെന്‍ഷന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കണ്‍വെന്‍ഷന്‍ നടക്കുന്ന വേദിയുടെ വിലാസം:
BROADGREEN INTERNATIONAL SCHOOL,
HELIERS ROAD,
LIVER POOL,
L13 4DH.
അവതരണ ഗാനം കാണാം,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല