നോർവേയിൽ ഗണപതി പിറന്നു എന്ന വാർത്തകേട്ടാൽ ആരുമൊന്നും ഞെട്ടും. നോർവേജിയൻ ദമ്പതികളായ അലക്സാണ്ടർക്കും ലോലക്കുമാണ് പാതി മനുഷ്യനും പാതി ആനയുമായ കുഞ്ഞ് ജനിച്ചെന്ന വാർത്ത പുറത്തുവന്നത്. കുട്ടിയുടേതെന്നു പറഞ്ഞ് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.
കേട്ടപാതി കേൾക്കാത്തപാതി അലക്സാണ്ടർ ദമ്പതികളുടെ വീട്ടിലേക്ക് ഹിന്ദു വിശ്വാസികളുടെ തീർഥാടനം തുടങ്ങിയെന്നും വാർത്തകൾ വന്നു. ചിലർ ഇന്ത്യയിൽനിന്നുപോലും കുട്ടിഗണപതിയെ കണ്ടുമടങ്ങി എന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങൾവരെ വാർത്തയാക്കിയ കുട്ടിഗണപതി ഒരു ശില്പിയുടെ സൃഷ്ടിയായിരുന്നു. ഓസ്ട്രേലിയക്കാരിയായ പെട്രീഷ്യ പെസ്സിനീനിയുടെ ഒരു ശില്പമാണ് പിന്നീട് കുട്ടിഗണപതി പിറന്നെന്ന വ്യാജ വാർത്തയായത്.
ഫൈൻ ആർട്സ് ബിരുദധാരിയായ പെസ്സിനീനിയുടെ മിക്ക ശിൽപങ്ങളും പാതി മനുഷ്യനും പാതി മൃഗവും കൂടിച്ചേർന്നതാണ്. നമ്മൾ സൗന്ദര്യത്തെ മാത്രം ആസ്വദിച്ചാൽ പോരെന്നും വൈരൂപ്യത്തെയും ആസ്വദിക്കണമെന്നുമാണ് പെസ്സിനീനിയുടെ പക്ഷം. എന്തായാലും കുട്ടിഗണപതിയെ കാണാൻ പുറപ്പെട്ടുപോയ ഇന്ത്യക്കാരെപ്പറ്റി ഇതുവരെ വാർത്തയൊന്നുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല