ന്യൂദല്‍ഹി: തനിക്ക് ആറ് തവണ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടി പ്രിയങ്ക ചോപ്ര. ചോപ്രയുടെ പുതിയ ചിത്രമായ 7 ഖൂന്‍ മാഫില്‍ പ്രിയങ്ക ഏഴ് പേരെ വിവാഹം കഴിക്കുന്നുണ്ട്. ‘യഥാര്‍ത്ഥ ജീവിത്തില്‍ തനിക്ക് ആറ് തവണ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട് എന്നാല്‍ അത് ഒരേ പുരുഷനെ തന്നെയായിരിക്കണം’- ചോപ്ര വ്യക്തമാക്കി.
‘ വിവാഹത്തെക്കുറിച്ച് വലിയ സങ്കല്‍പങ്ങളുണ്ട്. ലോകത്തിലെ പ്രധാന സ്ഥലങ്ങളില്ലെല്ലാം വെച്ച് പല വേഷങ്ങളിലും വെച്ചായിരിക്കണം ഈ വിവാഹങ്ങള്‍ ഇതില്‍ ഒരു തവണ നിക്കാഹ് നടത്താനും ആഗ്രഹമുണ്ട്. നിക്കാഹില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കെടുക്കൂ. എന്നാല്‍ വിവാഹം ഇപ്പോള്‍ തന്റെ പരിഗണനയിലില്ലെന്നും ചോപ്ര വ്യക്തമാക്കി.
‘ വിവാഹം കഴിക്കും പക്ഷെ അത് എന്നാണെന്ന് ഇപ്പോള്‍ പറയാനാകില്ല. ഇതിന്റെ നിയന്ത്രണം എന്റെ കയ്യിലല്ല. ഞാന്‍ പ്രതീക്ഷയില്ലാത്ത റൊമാന്റിക്കാണ്. അത്‌കൊണ്ട് എന്റെ കൂടെക്കഴിയാനുള്ള പുരുഷന് വേണ്ടി ഞാന്‍ കാത്തിരിക്കയാണ്’- അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല