വോക്കിംഗ്:യുക്മ സൗത്ത് ഈസ്റ്റ് റീജിണല്‍ കലാമേളക്ക് ഗംഭീര ഒരുക്കങ്ങളുമായി സംഘാടകര്‍. ഇക്കഴിഞ്ഞ യുക്മ നാഷ്ണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആവേശത്തിന്റെ അലകളില്‍ നിന്ന് ആര്‍ജ്ജവം നേടിയ റീജിണല്‍ വിജയം തുടര്‍ക്കഥയാക്കുമെന്ന് ഉറപ്പാക്കുകയാണ് മനോജ് പിള്ളയുടേയും ജോമോന്‍ കുന്നേലിന്റേയും നേതൃത്വത്തിലുള്ള സാരഥികള്‍. കലാമേളക്കു തൊട്ടു മുന്‍പെത്തുന്ന സ്‌ക്കൂള്‍ ഹാഫ് ടേം പൂര്‍ണ്ണമായും തുടര്‍ പരിശീലനത്തിന് മാറ്റി വക്കുകയാണ്. റീജിയന്റെ കീഴിലുള്ള 13 അംഗ അസ്സോസ്സിയേഷനുകളും. അതിനുവേണ്ട ഹാളുകളുകള്‍ ബുക്ക് ചെയ്തും ക്രമീകരണങ്ങള്‍ നടത്തിയും അവസാനവട്ട ഒരുക്കങ്ങളിലാണ് അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍. യുക്മയുടെ എക്കാലത്തേയും മികച്ച പങ്കാളിയായ വോക്കിംഗ് മലയാളി അസ്സോസ്സിയേഷനാണ് ഇക്കുറി കലാമേളക്ക് ആതിഥ്യമരുളുന്നത്.
വിശാലമായ പാര്‍ക്കിഗ് സൗകര്യങ്ങളോട് കൂടിയ ബ്രോഡ് വാട്ടര്‍ സ്‌ക്കൂള്‍ ആകും കലാമേളക്ക് വേദിയൊരുക്കുക. നവംബര്‍ ഏഴിന് രാവിലെ 10 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. കലാമേളയുടെ സുഖമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ വോക്കിംഗില്‍ വച്ചുനടന്ന റീ റീജിയന്‍ മീറ്റിങ്ങില്‍ വച്ച് തിരഞ്ഞെടുക്കുകയുണ്ടായി.
യുക്മ നാഷ്ണല്‍ ട്രഷറര്‍ ഷാജി തോമസ്, സ്ഥാപക പ്രസിഡന്റ് വര്‍ഗ്ഗീസ് ജോണ്‍ എന്നിവര്‍ രക്ഷാധികാരികളായിരിക്കും. റീജിണല്‍ പ്രസിഡന്റ് മനോജ് പിള്ള ചെയര്‍മാനും സെക്രട്ടറി ജോമാന്‍ കുന്നേല്‍ വൈസ് ചെയര്‍മാനുമായി വിപുലമായ കമ്മിറ്റിക്കാണ് രൂപം കൊടുത്തിട്ടുള്ളത്.
ജനറല്‍ കണ്‍വീനര്‍ കണ്‍വീനര്‍ : ഡോ. സുഹാസ് ഹൈദ്രോസ് (WMA)
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടോമി തോമസ്, മാര്‍ക്ക് റെഡിംഗ്,
പി ആര്‍ ഒ : ടോമിച്ചന്‍ കൊഴുവനാല്‍ (WMA)
റിസപ്ഷന്‍ കമ്മിറ്റി
കണ്‍വീനര്‍ അഗസ്റ്റിന്‍ ജോസഫ് പ്രസിഡന്റ് (WMA)
ജോയിന്റ് കണ്‍വീനര്‍ ജെനിസ് മൈക്കിള്‍ (റീജിണല്‍ വൈസ്പ്രസിഡന്റ്)
അംഗങ്ങള്‍: ബൈജു ജോര്‍ജ് (BKASouthall)
ഷിബു ഫെര്‍ണാണ്ടസ് (DKC)
ജോഷി ജോസഫ് (MAP)
റെജിമോന്‍ മാത്യൂ (MA Reading)
റോബിന്‍ എബ്രഹാം (MA Southamption
ജയശ്രീ അനില്‍ MAS Tolworth
ജോസ് മത്തായി (SLOUGH)
ഡാനി സേവ്യര്‍ (Rhythm Horsham)
സി കെ സുജാതന്‍ (Sangeeth UK)
ബിനോയ് ചെറിയാന്‍, അജി പി ജി,അമ്പിളി സോണി, പ്രിജോ വര്‍ഗ്ഗീസ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല