വോട്ടിംഗ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ആള്‍ട്ടര്‍നേറ്റിവ് വോട്ട് സംവിധാനവുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കൂട്ടുകക്ഷി മന്ത്രിസഭ അതെല്ലാം അതിജീവിക്കുമെന്ന് ലിബ് ഡെമോസ് ഡെപ്യൂട്ടി ലീഡര്‍ സ്ലിമോണ്‍ ഹ്യൂഗ്‌സ് പറഞ്ഞു.
ഭാവിയില്‍ വിവധ പദ്ധതികള്‍ രീപീകരിക്കുമ്പോള്‍ ലിബറല്‍ ഡെമോക്രാറ്റുകളുടെ ഭാഗംകൂടി ശ്രദ്ധിക്കുമെന്ന് സ്ലിമോണ്‍ പറഞ്ഞിട്ടുണ്ട്. അതിനിടെ വോട്ടിംഗ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസം രൂക്ഷമായിട്ടുണ്ട്. പാര്‍ട്ടിയുടെ മുന്‍ നേതാവ് ലോഡ് ആഷ്ടൗണ്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെതിരേ കടുത്ത നിലപാടുകളുമായി രംഗത്തെത്തിയിരുന്നു. കാമറൂണ്‍ വിശ്വാസവഞ്ചന കാണിച്ചെന്നായിരുന്നു ആരോപണം.
എന്നാല്‍ കൂട്ടുകക്ഷിമന്ത്രിസഭ നിലനില്‍ക്കുമെന്നു തന്നെയാണ് ആഷ്ടൗണ്‍ പറയുന്നത്. നിലവിലെ പ്രശ്‌നങ്ങള്‍ ലിബറലുകളും കണ്‍സര്‍വേറ്റിവുകളും തമ്മിലുള്ള ബന്ധം വഷളാക്കുമെന്നാണ് സൂചന. മന്ത്രിസഭയിലെ മറ്റംഗങ്ങളുടെ വ്യക്തിപരമായ തകര്‍ച്ചയ്ക്കിടയാക്കുന്ന നയങ്ങളൊന്നും ഏകകണ്‌ഠേന നടപ്പാക്കാനാവില്ലെന്ന് ആഷ്ടൗണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂട്ടുകക്ഷിഗവണ്‍മെന്റിനെ ബാധിക്കുന്ന നടപടികളൊന്നും എടുത്തിട്ടില്ലെന്നാണ് ഹ്യൂഗ്‌സ് വ്യക്തമാക്കിയത്.
അഞ്ചുവര്‍ഷ കാലാവധിയുള്ളതാണ് കൂട്ടുകക്ഷിമന്ത്രിസഭ. ഇത് കാലാവധി തികയ്ക്കുകതന്നെ ചെയ്യും. ദേശീയതാല്‍പ്പര്യം സംരക്ഷിക്കുന്നതിന് ഭരണം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും ഹ്യൂഗ്‌സ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മന്ത്രിസഭ രൂപീകരിച്ച വേളയിലുണ്ടാക്കിയ കരാറില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല