റോബി മേക്കര
മെയ് 22 ഞാറാഴ്ച ചെല്‍ട്ടണ്‍ഹാമിലുള്ള കേരള ബാറ്റ്മിന്‍ടണ്‍ ടീം സംഘടിപ്പിച്ചു അലിയന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സ്‌പോണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനത്തിനുവേണ്ടിയുള്ള ആള്‍ യു.കെ ബാറ്റ്മിന്‍ടണ്‍ ടൂര്‍ണമെന്റ് തീപാറുന്ന പ്രകടനങ്ങളുമായി അക്ഷരാര്‍ത്ഥത്തില്‍ അവിസ്മരണീയമായി. യു.കെയില്‍ അങ്ങോളമിങ്ങോളമുള്ള 17 ടീമുകള്‍ ഇഞ്ചോടിഞ്ചു പോരാടിയ മത്സരത്തില്‍ ലണ്ടനില്‍ നിന്നുമുള്ള ജയമുരളി-ആഥി സഖ്യം അലിയന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സ്‌പോണ്‍സര്‍ ചെയ്ത 150പൗണ്ട് സമ്മാനവും, ട്രോഫിയും കരസ്ഥമാക്കി. ഗ്ലോസ്റ്റര്‍ഷയറില്‍ നിന്നുമുള്ള റോബി മേക്കര-സിനു ജോര്‍ജ്ജു സഖ്യം രണ്ടാം സമ്മാനമായ 100പൗണ്ടും ട്രോഫിയും കരസ്ഥമാക്കി. മൂന്നാം സമ്മാനമായ ബാര്‍ടണ്‍ മിനി സ്ട്രീറ്റ് ഗ്ലോസ്റ്റര്‍ സ്‌പോണ്‍സര്‍ ചെയ്ത 50പൗണ്ടും ട്രോഫിയും കാര്‍ഡിഫില്‍ നിന്നുമുള്ള ആഷിഷ്-വ്യാസന്‍ സഖ്യം കരസ്ഥമാക്കി.
ടൂര്‍ണമെന്റില്‍ പങ്കെടുത്ത് അതിനെ വമ്പിച്ച വിജയമാക്കി തീര്‍ത്ത എല്ലാവരോടുമുള്ള നന്ദി സംഘാടക സമതി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല