സഖറിയ പുത്തന്‍കളം (ബിര്‍മിംഗ്ഹാം): യു. കെ ക്‌നാനായ കാത്തലിക് അസോസിയേഷന്റ്റെ ഈ വര്‍ഷത്തെ കായികമേള കൂടുതല്‍ യൂണിറ്റുകളുടെ പങ്കാളിത്തം കൊണ്ടും മത്സരാര്‍ത്ഥികളുടെ വീറും വാശി കൊണ്ടും ശ്രേദ്ധേയമായി. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഓരോ ഇനത്തിലും തീ പാറുന്ന പോരാട്ടമാണ് എല്ലാ യൂണിറ്റുകളും കാഴ്ചവെച്ചത്. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന എല്ലാ വിഭാഗങ്ങളിലും മത്സരാര്‍ത്ഥികള്‍ ആവേശം നിറച്ച പ്രകടനം പുറത്തെടുത്തപ്പോള്‍, തുല്യപോയിന്റ്റുകള്‍ നേടി ബിര്‍മിംഗ്ഹാം യൂണിറ്റും കൊവെന്‍ട്രി & വാര്‍വിക്ക്‌ഷെയര്‍ യൂണിറ്റും സംയുക്ത ജേതാക്കളായി, ഓവറോള്‍ ചാംപ്യന്‍ഷിപ് പട്ടം പങ്കിട്ടു.
രണ്ടാം സ്ഥാനം ലെസ്റ്റര്‍ യൂണിറ്റും, മൂന്നാം സ്ഥാനം വൂസ്റ്റര്‍ യൂണിറ്റും കരസ്ഥമാക്കി. പ്രായത്തിന്റ്റെ അടിസ്ഥാനത്തില്‍ ആറ് കാറ്റഗറിയായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ബിര്‍മിംഗ്ഹാമിലെ വിന്‍ഡ്‌ലി ലെയ്ഷര്‍ സെന്റ്ററിലാണ് കായികമേള അരങ്ങേറിയത്. വിജയികളായവര്‍ക്ക് ജോസ്. കെ. മാണി എം. പി ട്രോഫികള്‍ സമ്മാനിച്ചു.
യു. കെ. കെ. സി. എ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ, പ്രസിഡന്റ്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തില്‍, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ്റ് ജോസ് മുഖച്ചിറ, ജോയിന്റ്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ്റ്ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്ടില്‍ ഉപദേശക അംഗം ബെന്നി മാവേലില്‍ എന്നിവര്‍ ചേര്‍ന്ന് ദീപശിഖ തെളിയിച്ചാണ് ക്‌നാനായ ഒളിമ്പിക്‌സ് ഉത്ഘാടനം ചെയ്തത്.
ആറു കാറ്റഗറിയിലും വ്യക്തിഗത ചാമ്പ്യന്മാരായവര്‍ ചുവടെ.
കിഡീസ് : ഏഡ്രിയാന്‍, ലെസ്റ്റര്‍ യൂണിറ്റ്
സബ് ജൂനിയേഴ്‌സ് : ജെഫ് തോമസ്, നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ യൂണിറ്റ് & നിയ രഞ്ജിത് ബിര്‍മിംഗ്ഹാം യൂണിറ്റ്.
ജൂണിയേഴ്‌സ് : കെസ്റ്റര്‍, ഈസ്‌ററ് ലണ്ടന്‍ യൂണിറ്റ് & അലീന രാമച്ചനാട്ട്, ബിര്‍മിംഗ്ഹാം യൂണിറ്റ്
സീനിയേഴ്‌സ് : ഡോണ്‍ പന്നിവേലില്‍, ഡെര്‍ബി യൂണിറ്റ് & ടോളിന്‍ ടോമി, ബിര്‍മിംഗ്ഹാം യൂണിറ്റ്
സൂപ്പര്‍ സീനിയേഴ്‌സ് : നെബു സിറിയക്, കൊവെന്‍ട്രി യൂണിറ്റ് & സുമ നെബു കൊവെന്‍ട്രി യൂണിറ്റ്
റോയല്‍ സീനിയേഴ്‌സ് : ഷിജു, വൂസ്റ്റര്‍ യൂണിറ്റ് & ജീന സഖറിയ, കെറ്ററിംഗ് യൂണിറ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല