ടോം ശങ്കൂരിക്കല്‍: കലകളുടെ ഈറ്റില്ലമായ കേരളത്തിന്റെ കലാപാരമ്പര്യം യുവതലമുറകള്‍ക്കു പകര്‍ന്നു നല്‍കുവാനും അവരുടെ ഈ വാസനകള്‍ മാറ്റുരക്കുവാനുമുള്ള ഒരു വേദി എന്ന ആശയം 2009 കാലഘട്ടത്തിലാണ് ജി എം എ ആദ്യമായി വിഭാവനം ചെയ്ത് നടപ്പിലാക്കിയത്. അന്ന് മുതല്‍ ഇന്ന് വരെ അവര്‍ അത് ഒരു മുടക്കവുമില്ലാതെ പൂര്വ്വാധികം മനോഹരമായി നടത്തി വരുന്നു. യുക്മ അടക്കമുള്ള യുകെയിലെ വിവിധ കലമേളകളില്‍ ജി എം എ യുടെ ഖ്യാതി ഉയര്‍ത്താന്‍ അവരുടെ പ്രഗല്‍ഭരായ കലാകാര്‍ക്ക് ഈ കലോത്സവങ്ങള്‍ തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ആറു വര്‍ഷം മുന്‍പ് അവര്‍ തുടങ്ങി വെച്ച ആ സംരംഭം പിന്നീട് യുകെയിലെ വിവിധ മലയാളി അസ്സോസ്സിയേഷനുകള്‍ക്കു ഒരു മാതൃകയും പ്രചോദനവുമായി എന്ന വസ്തുത ജി എം എ നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെ ഓര്‍ക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച ഒക്ടോബര്‍ 17നു ഗ്ലോസ്റ്റെരിലെ ചര്‍ച്ഡൗന്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ചു രാവിലെ 11നു ജി എം ഇ പ്രസിഡണ്ട് ഡോ. ബിജു പെരിങ്ങത്തറ ഉദ്ഘാടനം ചെയ്തു നടത്തപ്പെട്ട ജി എം എ കലോത്സവം 2015 വീറും വാശിയുമേറിയ നിരവധി കലാ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി. ജി എം എ അംഗമായിട്ടുള്ള യുക്മ കലോല്‍സവങ്ങള്‍ക്ക് മുന്നോടിയായി അതിന്റെ മാതൃകയിലാണ് ജി എം എ ഈ വര്‍ഷം അതിന്റെ കലോത്സവം ഒരുക്കിയത്. യുക്മ കലോത്സവത്തില്‍ നടത്തപ്പെടുന്ന 41 മത്സര ഇനങ്ങള്‍ക്ക് പുറമേ ജി എം എ നടത്തുന്ന പബ്‌ളിക് സ്പീകിംഗ് കോര്‍സിലെ വിദ്ധ്യാര്‍ഥികളെ മുന്നില്‍ കണ്ടു ഇങ്ക്‌ലീഷില്‍ പ്രസങ്ങമല്‍സരവും ഏര്‍പെടുത്തിയിരുന്നു.
ജി എം എ കുടുംബത്തില്‍ നിന്നും അകാലത്തില്‍ നമ്മെ വിട്ടു പോയ പ്രിന്‍സ് ആല്‍വിന്റെ സ്മരണാര്‍ത്ഥം കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗത്തിലുള്ള വ്യക്തിഗത ചാംബ്യന്മാര്‍കു വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രിന്‍സ് ആല്‍വിന്‍ കപ്പിന് വേണ്ടി മുഴുവന്‍ മല്‍സരാര്‍ഥികളും മാറ്റുരച്ചപ്പോള്‍ ഷാരന്‍ ഷാജി, സംഗീത ജോഷി, സാന്ദ്ര ജോഷി, ബിന്ദു സോമന്‍ എന്നിവര്‍ യഥാക്രമം അതാതു വിഭാഗങ്ങളില്‍ പ്രിന്‍സ് ആല്‍വിന്‍ കപ്പ് ഉയര്‍ത്തി.
രണ്ടു സ്റ്റേജുകളിലായി വൈകുന്നേരം ഏഴു മണി വരെ നീണ്ട മത്സരങ്ങളുടെ തലനാരിഴ കീറി പരിശോധിച്ചു മൂല്യനിര്‍ണ്ണയം നടത്താന്‍ വിധികര്‍ത്താക്കള്‍ നന്നായി വിയര്‍പ്പൊഴുക്കിയെങ്കിലും യാതൊരു വിധ ആശയക്കുഴപ്പങ്ങള്‍ക്കും ഇട നല്‍കാതെ കൃത്യമായി വിധി നിര്‍ണ്ണയം നടത്തി അവരും തങ്കളുടെ പ്രാകല്‍ഭ്യം തെളിയിച്ചു.
കൃത്യമായ കണക്കു കൂട്ടലോടെ മത്സരങ്ങളെ നിയന്ത്രിക്കുവാനും മല്‍സരാര്‍ഥികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും വേണ്ട എല്ലാ വിധ സൗകര്യങ്ങളും ഒരുക്കുവാനും ജി എം എ ആര്‍ട്‌സ് കോര്‍ടിനേറ്റേര്‍സ് ആയ റോബി മേക്കരയുടേയും ബോബന്‍ എലവുങ്കലിന്റേയും നേതൃത്വത്തില്‍ മുഴുവന്‍ എക്‌സിക്യൂറ്റീവ് അങ്കങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ ജി എം എ കുടുംബത്തിന് ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ മറ്റൊരു ദിനം കൂടെ സമ്മാനിക്കുകയായിരിന്നു. എല്ലാ കാര്യങ്ങളിലും മേല്‍നോട്ടം നടത്തി ഓടി നടന്ന ജി എം എ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയും സെക്രടറി ശ്രീ. എബിന്‍ ജോസും എല്ലാ വിജയികള്‍ക്കും ആശംസകളും നന്ദിയും അര്‍പ്പിച്ചു. ഈ വരുന്ന ഒക്ടോബര്‍ 31നു ജി എം എ ആഥിത്യം അരുളുന്ന യുക്മ സൌത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയിലേക്കു ജി എം എ കുടുംബത്തെ ഒന്നടങ്കം ക്ഷണിക്കുകയും അവര്‍ ഒന്നടങ്കം തങ്കളുടെ എല്ലാ വിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല