1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2015

യുക്മ: ഒക്ടോബര്‍ 31 ന്യു ശനിയാഴ്ച്ച 10.30 ന് ബോള്‍ട്ടനില്‍ വച്ച് നടക്കുന്ന കലാമേളയ്ക്ക് വിവിധ കമ്മറ്റികള്‍ രൂപികൃതമായി.041015 ന് നടന്ന കലാമേള കമ്മറ്റിയോഗത്തില്‍ വളരെ ആവേശത്തോടെയുള്ള ചര്‍ച്ചകളാണ് നടന്നത്.

കുട്ടികളിലെ സംസ്‌കാരിക വൈഭവങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ യുക്മ പോലുള്ള സംഘടനയുടെ പ്രസക്തി ഏറിവന്നതായി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.നോര്‍ത്ത് വെസ്റ്റ് റീജീയന്‍ വളരെ ആവേശത്തിലാണ് ഈ വര്‍ഷത്തെ കലാമേളയെ വരവേല്‍ക്കുന്നത് .മുന്‍കാലങ്ങളില്‍ ഇതുപോലുള്ള കലാമേളകളില്‍ പങ്കെടുക്കാതിരുന്നവര്‍ക്ക് തീര്‍ത്തും നഷ്ടമാണുണ്ടായത് എന്ന് പലരും സ്വയം വിമര്‍ശനമായി അഭിപ്രായപ്പെട്ടു.മുന്‍ കാലങ്ങളില്‍, അതാതു കാലത്തെ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നു.ചില അസോസിയേഷനുകള്‍, പല മല്‍സരങ്ങളും പല പരിപാടികളും വെറും ചടങ്ങുകളായി മാറുകയാണന്നും തങ്ങളുടെ കുട്ടികള്‍ക്കായി മറ്റു വേദികള്‍ ഒന്നുംതുറന്നു കൊടുക്കുന്നില്ലായെന്നുള്ള വിമര്‍ശനവും ഉയര്‍ന്നു വന്നു.

യുക്മയുടെ പ്രസക്തി എല്ലാവരിലും എത്തിക്കണം, കലാമേള ശക്തിപ്പെടുത്തണം എന്ന് ഐക്യ ഖണ്ഠന അഭിപ്രായം ഉയര്‍ന്നു വന്നു. അതിനായി വിപുലമായി സമ്പ് കമ്മറ്റികള്‍ രൂപികരിച്ചു. റീജിയണല്‍ പ്രസിഡഡ് അഡ്വ സിജു ജോസഫ് ചെയര്‍മാനായും റീജിയണല്‍ സിക്രട്ടറി ഷിജോ വര്‍ഗ്ഗീസ് ജനറല്‍ കണ്‍വീനറായും കലാമേള കമ്മറ്റി രുപികരിച്ചു.
ആധിതേയ അസോസിയേഷന്‍ പ്രസിഡഡ് ശ്രീ കുര്യന്‍ ജോര്‍ജ് സ്വാഗത സംഘം കണ്‍വീനറായും മറ്റ് 12 അസോസിയേഷന്‍ പ്രസിഡഡ് മാരായ അബ്രഹാം ജോസഫ് (സാള്‍ഫോര്ഡ്),തോമസ് ജോണ്‍ (LIMCA),ഷാജു ഉതുപ്പ് (LIMA) ,ഷിജോ വര്‍ഗ്ഗീസ് (WAMA),സോണി കുരിയന്‍ (റോച്ചിഡയല്‍),ജോബി മാത്യു (MMCA),ഡോ ആനന്ദ് (FOP)പോല്‍സന്‍ തോട്ടപ്പിള്ളി (MMA),ഷാജി വരാക്കുടി (ഓള്‍ഡാം),ജോബി ജേക്കബ്(MAP),സോണി ചാക്കോ(NORMA),അവറാന്‍ K(വിഗന്‍) കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

ആതിധേയ അസോസിയേഷന്‍ സിക്രട്ടറി ശ്രീ ബെന്നിഫിലിപ്പ് കണ്‍വീനറായ രജിഷ് ട്രേഷന്‍ കമ്മറ്റിയും മറ്റ് അസോസിയേഷന്‍ സിക്രട്ടറി മാരായ സോനാ സ്‌കറിയ (സള്‍ഫോര്ഡ്), പുഷ്പരാജ് അമ്പലവയല്‍ (ഓള്‍ഡാം), ജോണ്‍ മൈയിലാടിയില്‍ (വിഗന്‍), അലക്‌സ് വര്‍ഗ്ഗീസ്(MMCA),സുനില്‍ മാത്യു (WAMA),ജോയി അഗസ്തി(LIMA),എബി മാത്യു(LIMCA),ജോജോ വര്‍ഗ്ഗീസ് (MAP), ജോസഫ് മാത്യു (MMA), ജിബിന്‍ ജോര്‍ജ് (റോച്ചിഡയല്‍) കമ്മറ്റി അംഗങ്ങളായുംരജിഷ് ട്രേഷന്‍ കമ്മറ്റിരൂപികരിച്ചു.

റീജയണല്‍ കള്‍ച്ചുറല്‍ കോഓഡിനേറ്റര്‍ ശ്രീ സുനില്‍ മാത്യ ഓഫിസ് നിര്‍വ്വഹണ കമ്മറ്റി കണ്‍വീനറായും ആല്‍ബര്‍ട്ട് ജെറോം (പ്രെസ്റ്റണ്‍), ഷാരോണ്‍ ജോസഫ് (ബോള്‍ട്ടന്‍), സുനില്‍ ഉണ്ണി(സാല്‍ഫോഡ് ) എന്നിവരെ കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.

റീജിയണല്‍ അഡ്വവൈസര്‍ ശ്രീ അലക്‌സ് വര്‍ഗ്ഗീസ് പബ്ലിസിറ്റി കമ്മറ്റി കണ്‍വീനറായും ഫിലിപ്പ് കൊച്ചിട്ടി (ബോള്‍ട്ടന്‍), സോണി ചാക്കോ( NORMA), ബിജു പീറ്റര്‍(LIMCA) ജോസ് (LIMA) സിന്‍ന്റോ (വിഗണ്‍) എന്നിവരും കമ്മറ്റി അംഗങ്ങളാണ്.

അതിധേയ അസോസിയേഷന്‍ ട്രഷറര്‍ ശ്രീ സോണി എംബി സ്വീകരണ കമ്മറ്റി കണ്‍വീനറായും തങ്കച്ചന്‍ എബ്രഹാം (പ്രെസ്റ്റന്‍) എബിന്‍ (ബോള്‍ട്ടന്‍) ഷിബു വര്‍ഗ്ഗീസ് (ബോള്‍ട്ടന്‍) , റെജി മാത്യു (ബോള്‍ട്ടന്‍), ജോസ് ജോര്‍ജ് (LIMA) എന്നിവര്‍ സമിതി അംഗങ്ങളായും കമ്മറ്റി തെരഞ്ഞെടുത്തു.

റീജിയണല്‍ സ്‌പോര്‍ട്‌സ് കോഓഡിനേറ്റര്‍ ശ്രീ ജോണി കണിവേലില്‍ ഫുഡ് കമ്മറ്റി കണ്‍വീനറായും ജെയിന്‍ ജോസഫ് (ബോള്‍ട്ടന്‍ )എബിന്‍ ജോസ് (ബോള്‍ട്ടന്‍) , അനില്‍ നായര്‍ (ബോള്‍ട്ടന്‍)എന്നിവര്‍ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

റീജിയണല്‍ ട്രഷറര്‍ ശ്രീ ലൈജു മാനുവലിനെ സ്‌പോണ്‌സര്‍ഷിപ് കണ്‍വീനറായും റീജിയണല്‍ ജോയിന്റ് ട്രഷറര്‍ ശ്രീ ജോണ് മൈലാടിയില്‍ ,ദിനൂപ് (LIMA),ബിനു മൈലപ്ര, ജിജി അബ്രഹാം (സാല്‍ഫോര്ഡ് ) എന്നിവര്‍ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

ശ്രീ ജോയി അഗസ്തിയെ (LIMA)സ്റ്റേജ് കമ്മറ്റി കണ്‍വീനറായും പുഷ്പരാജ് അമ്പലവയല്‍ (ഓള്‍ഡാം), ഷിബു പോള്‍ (ബോള്‍ട്ടന്‍) ബേബി ലുകോസ് (ബോള്‍ട്ടന്‍) ജോസഫ് കെ ഇടിക്കുള (സാല്‍ഫോഡ് )എന്നിവരെയും തെരഞ്ഞെടുത്തു.

റീജിയണല്‍ വൈസ് പ്രസിഡഡ് ശ്രീ ജോബ് ജോസഫ് കണ്‍വീനറായി ജഡ്ജസ് കമ്മറ്റിയും തമ്പി ജോസ് (LIMCA), പോള്‍സന്‍ തോട്ടപ്പിള്ളി , സുരേഷ് നായര്‍(wama), റെജി മാത്യു (ബോള്‍ട്ടന്‍), ഡിനൂപ് മാത്യു (LIMA) എന്നിവര്‍ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

നാഷണല്‍ എക്‌സിക്യുട്ടീവ് അംഗം ശ്രീ ദിലീപ് മാത്യു കലാമേള അഡ്വൈസറി കമ്മറ്റി കണ്‍വീനറായും നാഷണല്‍ ജോയിന്റ് സിക്രട്ടറി ശ്രീമതി ആന്‍സി ജോയി , മുന്‍ നാഷണല്‍ എക്‌സിക്യുട്ടീവ് അംഗം ശ്രീ ജോണി കണിവേലില്‍ ,മുന്‍ നാഷണല്‍ എക്‌സിക്യുട്ടീവ് അംഗം ശ്രീ അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ കമ്മറ്റി അംഗങ്ങളുമാണ്.

യുക്മയില്‍ കലാമേള സമ്മാനര്‍ഹരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ന് യുകെയിലെ സ്‌കൂള്‍ ,കോളേജ് തലങ്ങളില്‍ പാഠ്യയേതര വിഷയങ്ങളില്‍(Etxra curricular activities) ഉള്‍ക്കൊള്ളിച്ച് മാര്‍ക്കുകള്‍ നല്കാറുണ്ട് ആയതിനാല്‍ ആയതിനാല്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ ഇത്തവണ മുതല്‍ മല്‍സരത്തില്‍ സമ്മാനര്‍ഹര്‍ക്ക് മാത്രമല്ല പങ്കെടുക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് (participation Certificate) നല്കുന്നുണ്ട്.ചിലപ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ പിന്നീട് ഉപകാരപ്പെട്ടേക്കാം.

ഒരാള്‍ക്ക് മൂന്നു സിംഗിള്‍ ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ്.പ്രായം അനുസരിച്ച് ഓരോ വിഭാഗമായി തിരിച്ചിരിക്കുന്നു.

പ്രായം അനുസരിച്ച് കിഡ്‌സ് (8 years and below), സബ്ജൂനിയര്‍(812), ജൂനിയര്‍(1217), സീനിയര്(Above 17 years), ജനറല്‍ (common, no age bar) എന്നീ വിഭാഗങ്ങളില്‍ ആയാണ് മത്സരങ്ങള് നടക്കുന്നത്.
മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും,രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും,മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കുന്നതാണ്.

കലാമല്‌സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന മത്സരാര്‍ഥികള്‍ക്ക് ‘കലാതിലക’ പട്ടവും, ‘കലാപ്രതിഭ’ പട്ടവും നല്‍കി ആദരിക്കുന്നതാണ്.കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷന് എവറോളിംഗ് ട്രോഫി നല്‍കി ആദരിക്കുന്നതാണ്.
നാട്യ കലയിലെ മികവുള്ളയാള്‍ക്ക് ‘യുക്മ നാട്യ മയൂരം 2015’ നല്കിയും ,കുട്ടികളിലെ മലയാള ഭാഷയിലുള്ള മികവ് നേടുന്നയാള്‍ക്ക് ‘യുക്മ ഭാഷാ കേസരി പുരസ്‌കാരം 2015’ നല്കിയും ആദരിക്കും.

മത്സരങ്ങള്‍ കൂടുതല്‍ എളുപ്പമാകുന്നതിനായി ,എല്ലാ അസോസിയേഷനുകളും തങ്ങളുടെ മത്സരാര്‍ത്തികളുടെ പേര് വിവരങ്ങള്‍ ,കലാമേളയ്ക്കായുള്ള പ്രത്യേക രജിഷ്ട്രേഷന്‍ ഫോം പൂരിപ്പിച്ച് ഇ മെയില്‍ വഴി അയച്ചു നല്‍കേണ്ടതാണ്.രജിഷ്ട്രേഷന്‍ ഫോമുകള്‍ യുക്മ വെബ്‌സൈറ്റില്‍ നിന്നോ ഫേസ്ബുക്ക് പേജില്‍ നിന്നോ,അതാത് അസോസിയേഷന്‍ സിക്രട്ടറിയില്‍ നിന്നോ ലഭ്യമാകുന്നതാണ്.മത്സരാര്‍ത്തികളുടെ പേര് വിവരങ്ങള്‍ ഒക്ടോബര്‍ 27 ന് മുന്‍പ് യുക്മ ഭാരവാഹികള്‍ക്ക് secretaryukmanorthwest@gmail.com അയച്ചു നല്‍കേണ്ടതാണ്.

മത്സരങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക്, റീജിയണല്‍ കലാമേള നാഷണല്‍ കലാമേളയുടെ ഭാഗമായതിനാല്‍ മേളയുടെ നിയമാവലിയും മറ്റും നാഷണല്‍ കലാമേളയുടെതായിരിക്കും ഇത് യുക്മ വെബ്‌സൈറ്റില്‌വttp://www.uukma.org/
ലഭ്യമാണ്,കൂടാതെ യുക്മ നോര്‍ത്ത് വെസ്റ്റ് റിജിയന്‍ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

കലാ മത്സരങ്ങളുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്തിക്കുന്നതായി,കലാമേള കമ്മറ്റി അറിയിച്ചു.
കലാമേളയെ കുറിച്ച് കൂടുതല്‍ അറിയാന്‍ റീജിയണല്‍ കള്‍ച്ചുറല്‍ കോഓഡിനേറ്റര്‍: ശ്രീ സുനില്‍ മാത്യുവിനെ ഈ 7832674818 നബറില്‍ ബന്ധപ്പെടുക.

ബിസ്സിനസ് പ്രമോഷന്റെ ഭാഗമായി കലാമേളയില്‍ പരസ്യങ്ങള്‍ക്കും മറ്റും അവസരമുണ്ടായിരിക്കുന്നതാണ് കൂടാതെ കലാമേള സ്‌പോണ്‌സര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്കും , മറ്റു കാര്യങ്ങളെ സംബന്ധിച്ചോ, അറിയാന്‍ താഴെ കൊടുത്തിരിക്കൂന്ന നമ്പറുകളില് ബന്ധപ്പെടുക.

റീജിയണല്‍ പ്രസിഡന്റ്: അഡ്വ.സിജു ജോസഫ് 07951453134
റീജിയണല്‍ സിക്രട്ടറി:ഷിജോ വര്‍ഗ്ഗീസ് 07852931287
കള്‍ച്ചുറല്‍ കോഓഡിനേറ്റര്‍:സുനില്‍ മാത്യു 7832674818

”ആഘോഷിക്കു യുക്മാക്കൊപ്പം” നമ്മുടെ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കു.

കലാമേള നടക്കുന്ന വേദിയുടെ വിലാസം
St.James School
Lucas Road
Farnworth,Bolton,
BL4 9RU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.