സഖറിയ പുത്തന്‍കളം: പതിനാറാമത് യുകെകെസിഎ കണ്വന്ഷന് ചതുര് ദിനം മാത്രം അവശേഷിക്കെ യുകെയിലെങ്ങും കണ്വന്ഷന് ചര്‍ച്ചകള്‍. ക്നാനായ വിമണ്‍സ് ഫോറം അണിയിച്ചൊരുക്കുന്ന തനിമതന്‍ നടന സര്‍ഗ്ഗത്തിന്റെ പ്രൊമോ വീഡിയോ വൈറലായി മാറി. കഴിഞ്ഞ വര്‍ഷം 100 വനിതകള്‍ അണിനിരന്ന മാര്‍ഗ്ഗംകളി ലോകശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ ഇത്തവണ 500 വനിതകള്‍ അണിയിച്ചൊരുക്കുന്ന തനിമതന്‍ നടന സര്‍ഗ്ഗം ചരിത്ര സംഭവമാകും. ക്നാനായ പുരാതന പാട്ടിന്റെ അകമ്പടിയോടെ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചു ചരിത്ര സംഭവമാക്കുവാനാണ് വുമണ്‍സ് ഫോറം ഭാരവാഹികള്‍. ഇത്തവണ റാലി മത്സരം ഓരോ കാറ്റഗറിയിലും കടുപ്പമായിരിക്കും. ‘സഭസമുദായ സ്നേഹം ആത്മാവില്‍ അഗ്നിയായി ക്നാനായ ജനത’ എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി വീറും വാശിയോടെയാണ് യൂണിറ്റുകള്‍ റാലി മത്സരത്തില്‍ പങ്കെടുക്കുന്നത്.
ഇത്തവണ കണ്‍വന്‍ഷനെ വര്‍ധിച്ച ആവേശത്തോടെയാണ് യുവജനങ്ങള്‍ കാണുന്നതെന്ന് യുകെകെസിവൈഎല്‍ പ്രസിഡന്റ് ജോണ്‍ സജി, സെക്രട്ടറി സ്റ്റീഫന്‍ ടോം എന്നിവര്‍ പറഞ്ഞു. 150 യുവജനങ്ങള്‍ നിറഞ്ഞാടുന്ന സ്വാഗതഗാനം നല്ല ദൃശ്യവിരുന്നാകും നല്‍കുകയെന്ന് യുകെകെസിവൈഎല്‍ ഭാരവാഹികള്‍ പറഞ്ഞു. ക്നാനായക്കാരുടെ ചിരകാലാഭിലാഷമായ സ്വന്തമായി ദേവാലയമെന്ന സാക്ഷാത്ക്കാരത്തിന്റെ ആദ്യ ചുവടായ സെന്റ്. മൈക്കിള്‍സ് ചാപ്പല്‍ വെഞ്ചെരിപ്പ് കര്‍മ്മം വ്യാഴാഴ്ച വൈകുന്നേരം മാര്‍ ജോസഫ് പണ്ടാരശ്ശേരി നിര്‍വഹിക്കും.
യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രറഷര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപേദേശക സമിതി അംഗങ്ങള്‍ ആയ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല