ബോളിവുഡിലെ മധുശബ്ദം ആശാ ഭോസ്ലെ അഭിനയ രംഗത്തേക്ക് കടക്കുന്നു. നവാഗതനായ മഹേഷ് കൊഡില്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന മായീ(maaee) എന്ന സിനിമയിലാണ് ഭോസ്ലെ അഭിനയ ലോകത്തേക്ക് കടക്കുന്നത്.
അഭിനയ കാര്യം 77 കാരിയായ ഭോസ്ലെ സ്ഥിരീകരിച്ചിട്ടുണ്ട്. ‘കുട്ടിക്കാലം മുതല്‍ ഞാന്‍ പാടാന്‍ തുടങ്ങിയതാണ. ഇന്ത്യക്കകത്തും പുറത്തും വിവിധ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. ജീവിതത്തില്‍ ആവര്‍ത്തനമുണ്ടാവുന്നതിനേക്കാള്‍ നല്ലത് പുതിയത് സംഭവിക്കുമ്പോഴാണ്. മായീയിലെ അഭിനയത്തെ ഞാന്‍ അങ്ങിനെയാണ് കാണുന്നത്’ ഭോസ്ലെ വ്യക്തമാക്കി.
എന്നാല്‍ സിനിമയുടെ പ്രമേയത്തെക്കുറിച്ചോ തന്റെ റോളിനെക്കുറിച്ചോ പറയാന്‍ അവര്‍ തയ്യാറായില്ല. മായീ എന്നത് കൊണ്ട് അമ്മയെയാണ് ഉദ്ദേശിക്കുന്നതെന്ന് മാത്രം വ്യക്തമാക്കി.
തന്റെ കുട്ടിക്കാലത്ത് മറാത്തി സിനിമകളില്‍ താന്‍ ചെറിയ റോളുകള്‍ ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ബംഗാളി സാരിയുടുത്ത് ഞാന്‍ ആ സിനിമയില്‍ പാട്ട് പാടുകയും ചെയ്തിരുന്നു. അതിന് ശേഷം എനിക്ക് ക്യാമറയുടെ മുന്നില്‍ നില്‍ക്കാന്‍ മടിയായിരുന്നുവെന്നും ഗായിക വ്യക്തമാക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല