1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2011


ഒടുവില്‍ ബി.സി.സി.ഐ.യുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വഴങ്ങി. ഐ.പി.എല്‍ . ക്രിക്കറ്റിലെ കളി നിര്‍ത്തി ഉടന്‍ നാട്ടില്‍ തിരിച്ചെത്തണമെന്ന കടുംപിടുത്തത്തില്‍ ലങ്കന്‍ ബോര്‍ഡ് അയവുവരുത്തി. ഇതനുസരിച്ച് ലങ്കന്‍ താരങ്ങള്‍ക്ക് മെയ് പതിനെട്ട് വരെ ഐ.പി.എല്ലില്‍ കളിക്കാം. ലങ്കന്‍ കായികമന്ത്രി മലിതാനന്ദ അലുത്ഗാമാഗെയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ തീരുമാനം കൈക്കൊണ്ടത്.

ഇംഗ്ലണ്ട് പര്യടനത്തിനുവേണ്ടി മെയ് അഞ്ചിനകം തിരിച്ചെത്തണമെന്നാണ് നേരത്തെ ബോര്‍ഡ് ലങ്കന്‍ താരങ്ങളോട് ആവശ്യപ്പെട്ടത്. മെയ് 14 മുതലാണ് പരമ്പര ആരംഭിക്കുന്നത്. സസെക്‌സുമായാണ് ആദ്യ സന്നാഹ മത്സരം. മെയ് 19ന് ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നടക്കുന്ന രണ്ടാമത്തെ സന്നാഹ മത്സരത്തിന് മുന്‍പ് എത്തണമെന്നാണ് ബോര്‍ഡ് കളിക്കാരോട് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 26നാണ് ആദ്യ ടെസ്റ്റ്.

ലങ്കന്‍ താരങ്ങള്‍ക്ക് തുടരുന്നത് മഹേല ജയവര്‍ധനെയും മുത്തയ്യ മുരളീധരനും കളിക്കുന്ന കൊച്ചി ടസ്‌ക്കേഴ്‌സിനും ലസിത് മലിംഗ കളിക്കുന്ന മുംബൈ ഇന്ത്യന്‍സിനുമാണ് ഏറ്റവുമധികം ആശ്വാസമായിരിക്കുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.