ആഷസ് പരമ്പരയിലെ തോല്‍വിക്കു തൊട്ടുപിന്നാലെ സിഡ്‌നിയിലെ അവസാന ടെസ്റ്റില്‍ ഓസിസിനെ നയിച്ച മൈക്കല്‍ ക്ലാര്‍ക്ക് ട്വന്‍റി ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞു. ക്ലാര്‍ക്കിനുപകരം കാമറോണ്‍ വൈറ്റിനെ നായകനായി അവരോധിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നാണ് വൈസ് ക്യാപ്റ്റന്‍.
12-ന് മെല്‍ബണില്‍ നടക്കുന്ന ഇംഗ്ലണ്ടുമായുള്ള ട്വന്‍റി 20 മത്സരത്തില്‍ വന്‍അഴിച്ചുപണി നടത്തിയാണ് ഓസീസ് ഇറങ്ങുന്നത്. ടെസ്റ്റ് പരമ്പരയില്‍ കളിച്ച മൂന്നു കളിക്കാര്‍- മിച്ചല്‍ ജോണ്‍സണ്‍, ഷെയ്ന്‍ വാട്‌സണ്‍, സ്റ്റീവ് സ്മിത്ത്- മാത്രമേ ട്വന്‍റി ടീമില്‍ ഇടംകണ്ടിട്ടുള്ളൂ. പരിക്കില്‍ നിന്നു മോചിതനായ ഫാസ്റ്റ്ബൗളര്‍ ബ്രെറ്റ് ലീ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 12 അംഗ ടീം ഇപ്രകാരമാണ്: വൈറ്റ് (ക്യാപ്റ്റന്‍), പെയ്ന്‍, ആറോണ്‍ ഫിഞ്ച്, ഡേവിഡ് ഹസ്സി, ജോണ്‍സണ്‍, ബ്രെറ്റ് ലീ, സ്റ്റീഫന്‍ ഒക്കീഫെ, ജയിംസ് പാറ്റിന്‍സണ്‍, സ്മിത്ത്, ഷോണ്‍ ടെയ്റ്റ്, ഡേവിഡ് വാര്‍ണര്‍, വാട്‌സണ്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല