പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്സില്‍ ഓസീസ് 268 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ട് പേസര്‍മാര്‍ക്കു മുന്നില്‍ ഓസീസ് മുന്‍നിര തകര്‍ന്നടിഞ്ഞു. ഒരുഘട്ടത്തില്‍ അഞ്ചിന് 69 എന്ന നിലയിലായിരുന്നു ആതിഥേയര്‍. മൈക്കല്‍ ഹസി(61), മിച്ചല്‍ ജോണ്‍സന്‍(62), ബ്രാഡ് ഹാഡിന്(53), പീറ്റര്‍ സീഡില്‍(35)എന്നിവരാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസിന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ബോളര്‍മാരുടെ പ്രകടനം. ഇംഗണ്ടിനുവേണ്ടി ആന്‍ഡേഴ്സനും ട്രംലെറ്റും മൂന്നും ഫിന്നും സ്വാനും രണ്ടും വീതം വിക്കറ്റുവീഴ്ത്തി. മുന്‍നിര ബാറ്റ്സ്മാന്‍മാരായ ഷെയിന്‍ വാട്സനും ക്യാപ്റ്റന്‍ റിക്കി പേണ്ടിങ്ങിനും മൈക്കല്‍ ക്ളാര്‍ക്കിനും തിളങ്ങാനായില്ല. അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ അഡലെയ്ഡ് ടെസ്റ്റില്‍ ജയിച്ച ഇംഗ്ലണ്ടിനാണ് മുന്‍തൂക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല