പെര്‍ത്തില്‍ നടന്ന മൂന്നാംടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 267 റണ്‍സിന് കീഴടക്കി ഓസ്‌ട്രേലിയ ആഷസ് പരമ്പര സമനിലയിലെത്തിച്ചു (1-1). ജയിക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ 391 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് നാലാംദിനം വെറും 123 റണ്‍സിന് പുറത്തായി. 47 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് നേടിയ റയാന്‍ ഹാരിസിന്റെ ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയത്. മിച്ചല്‍ ജോണ്‍സണ്‍ മൂന്നു വിക്കറ്റും പിഴുതു. മൂന്നാംദിനം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് നേടിയിരുന്ന ഇംഗ്ലണ്ട് നാലാംദിവസം പത്ത് ഓവര്‍ മാത്രമാണ് ബാറ്റു ചെയ്തത്. സ്‌കോര്‍: ഓസ്‌ട്രേലിയ 268, 309. ഇംഗ്ലണ്ട്: 187, 123.
രണ്ടാംടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയ ഓസ്‌ട്രേലിയ വന്‍തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ ആറ് ടെസ്റ്റിനിടയില്‍ ഓസീസിന്റെ ആദ്യജയമാണിത്. ഒമ്പത് വിക്കറ്റെടുത്ത് ഓസ്‌ട്രേലിയയുടെ ജയത്തിന് അടിത്തറയിട്ട പേസര്‍ മിച്ചല്‍ ജോണ്‍സനാണ് കളിയിലെ താരം. നാലാംടെസ്റ്റ് 26ന് മെല്‍ബണില്‍ തുടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല