മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സില്‍ 98 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 157 റണ്‍സെടുത്തിട്ടുണ്ട്. 59 റണ്‍സ് ലീഡ്. ഇംഗ്ലണ്ടിന്റെ ആന്‍ഡ്രു സ്ട്രോസും(64) അലിസ്റ്റര്‍ കുക്കും(80) ആണ് ക്രീസില്‍.
രാവിലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ ഇംഗ്ലണ്ടിന്റെ പേസ് പടയ്ക്ക് മുന്‍പില്‍ മുട്ടുമടക്കി. ഓസീസ് നിരയില്‍ അഞ്ചുപേര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. വാട്സണ്‍(അഞ്ച്), ഹ്യൂഗ്സ്(16)പോണ്ടിങ്(10), മൈക്കല്‍ ക്ളാര്‍ക്ക്(20), ഹസി(എട്ട്), സിമിത്ത്(ആറ്), ഹാര്‍ഡിന്‍(അഞ്ച്), ജോണ്‍സന്‍(0), റയാന്‍ ഹാരിസ്(10) സീഡില്‍(11), ബെന്‍ ഹില്‍ഫെന്‍ഹസ്(0) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ പുറത്തായി. ഇംഗണ്ടിനുവേണ്ടി ആന്‍ഡേഴ്സനും ക്രിസ് ട്രെംലെറ്റും നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രസ്നന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല