Johns Mathews (ആഷ്‌ഫോര്‍ഡ്): കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 14 ാമത് കായികമേള ആഷ്‌ഫോര്‍ഡ് വില്ലെസ്‌ബെറോ റീജണല്‍ ഗ്രൗണ്ടില്‍ പ്രൗഡ ഗംഭീരമായി നടന്നു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെസ്റ്റിന്‍ ജോസഫ് കായിക മേള ഉത്ഘാടനം ചെയ്തു. ഭാരവാഹികളായ മോളി ജോളി, ട്രീസാ സുബിന്‍, സുജോ ജെയിംസ് , ജെറി ജോസ് എന്നിവരും കമ്മറ്റി അംഗങ്ങളും നൂറുകണക്കിന് അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന് കായിക മേള മഹാ സംഭവമാക്കി.
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ (ഊഞ്ഞാല്‍2018) പ്രസിഡന്റ് ജെസ്റ്റിന്‍ ജോസഫ് പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യുസിന് കൈമാറി. അതിന് ശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രായ ക്രമമനുസരിച്ച് വിവിധ കായിക മത്സരങ്ങള്‍ പല വേദികളിലായി അരങ്ങേറി.
കെന്റ് ഫുട്‌ബോള്‍ ലീഗിലെ വിവിധ ക്ലബുകളില്‍ കളിക്കുന്ന ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫുട്‌ബോള്‍ മത്സരങ്ങളോടു കൂടി കായിക മേള ആരംഭിച്ചു. പ്രസ്തുത മത്സരം ദര്‍ശിക്കുവാന്‍ സ്വദേശികളും വിദേശികളും അടക്കം അനവധി ആളുകള്‍ പവലിയനില്‍ സന്നിഹിതരായിരുന്നു. സ്ത്രീകളുടെ കബഡി മത്സരം, ഷോര്‍ട്ട് പുട്ട് മത്സരം എന്നിവ കാണികളില്‍ കൗതുകമുണര്‍ത്തി. ഗൃഹാതുത്വമുണര്‍ത്തുന്ന പുരുഷന്മാരുടെ വോളിബോള്‍ മത്സരം കാണികളെ ഹരം ാെള്ളിച്ചു. സാംചീരന്‍, ജെറി ജോസഫ്, തോമസ് ഔസേപ്, മോളി ജോളി,ടീസാ സുിന്‍ , സിജോ , സജികുമാര്‍, മനോജ് ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഉച്ച ഭക്ഷണവും ജോളി തോമസ് ഒരുക്കിയ നാടന്‍ സംഭാരവും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേറിട്ട അനുഭവമായിരുന്നു. കാണികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കുമായി അസോസിയേഷന്‍ തയ്യാറാക്കിയ ഫുഡ് സ്റ്റാളിന് മധുസൂധനന്‍, ജോജി കോട്ടക്കല്‍, സോജാ മധു, ഡോ റിതേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ജൂലൈ 14ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ക്രിക്കറ്റ്, മുതിര്‍ന്നവരുടെ ഫുട്‌ബോള്‍ എന്നിവയുടെ മത്സരം നടക്കും. ചെസ് , കാരംസ് , ചീട്ടുകളി എന്നീ മത്സരങ്ങളുടെ തിയതി പിന്നാലെ അറിയിക്കുന്നതാണെന്ന് സ്‌പോര്‍ട്‌സ് കമ്മറ്റി കണ്‍വീനര്‍ മനോജ് ജോണ്‍സണ്‍ അറിയിച്ചു. കൊടും വെയിലില്‍ കാണികള്‍ക്ക് കായിക മേള സൗകര്യപ്രദമായി വീക്ഷിക്കുവാന്‍ ശീതളീയമുള്ള വിശ്രമ കേന്ദ്രം ജോണി വറീതും ബോസ്സ് വിടിയും ചേര്‍ന്ന് ഒരുക്കി.
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 14ാമത് കായിക മേള മുന്‍ വര്‍ഷങ്ങളേക്കാള്‍ മികവുറ്റതും ജനകീയവുമാക്കിയ അംഗങ്ങള്‍ക്കും മത്സരങ്ങള്‍ നിയന്ത്രിച്ച ജോണ്‍സണ്‍ തോമസ്, സൗമ്യ ജിബി, ലിന്‍സി അജിത്ത്, രാജീവ് തോമസ് എന്നിവര്‍ക്കും വിദേശികളായ കാണികള്‍ക്കും അസോസിയേഷന്‍ സെക്രട്ടറി ടീസാ സുബിന്‍ നന്ദി പ്രകാശിപ്പിച്ചു.
ഊഞ്ഞാല്‍ 2018
ഗൃഹാതുര സ്മരണകള്‍ നിറയുന്ന തിരുവോണത്തെ വരവേല്‍ക്കാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. നിറപറയും നിലവിളക്കും സാക്ഷിയാക്കി കെന്റ്കൗണ്ടിലെ ഏറ്റവും വലിയ മലയാളി അസോസിയേഷന്‍ സെപ്തംബര്‍ 15ാം തിയതി ശനിയാഴ്ച ഓണം അതിവിപുലമായി ആഘോഷിക്കുന്നു. സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ഊഞ്ഞാല്‍2018 ന് തിരിതെളിയും. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം, വടംവലി മത്സരം, സാംസ്‌കാരിക ഘോഷയാത്ര, ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അംഗങ്ങളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല