പി ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ ആദ്യം വെട്ടിലാക്കിയത് നടന്‍ ജഗതിയുടെ വാഹനാപകടമായിരുന്നു. കൗബോയ് ഉള്‍പ്പെടെ ഒരുപിടി സിനിമകളുടെ ഷൂട്ടിങാണ് അപകടത്തോടെ അവതാളത്തിലായത്.
ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതിയില്‍ ജഗതിയ്ക്ക് പകരം പ്രശാന്ത നാരായണനെ തീരുമാനിച്ചപ്പോള്‍ ദിലീപിന്റെ മരുമകനില്‍ ബാബുരാജിനാണ് ആ നിയോഗം ഏറ്റെടുക്കേണ്ടി വന്നത്. ജഗതിയ്ക്ക് പകരം തമിഴ് കോമേഡിയന്‍ വിവേകിനെ അഭിനയിപ്പിയ്ക്കാനാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ തീരുമാനം. ജഗതിയെപ്പോലൊരു മുതിര്‍ന്ന നടന്റെ അഭാവം നികത്താന്‍ പറ്റിയ താരമാണെന്നും സംവിധായകന്‍ വിശദീകരിയ്ക്കുന്നു.
ചിത്രത്തിലെ നായകകഥാപാത്രമായ ആസിഫ് അലി, മൈഥിലി, ബാല എന്നിവരോടൊപ്പം ഒട്ടേറെ കോമ്പിനേഷന്‍ സീനുകള്‍ ജഗതിയ്ക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിവേകിനെപ്പോലൊരു കോമേഡിയനെ പ്രൊജക്ടിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു., ഇന്‍ഡോര്‍ സീനുകള്‍ കേരളത്തില്‍ ചിത്രീകരിച്ച ശേഷം മലേഷ്യയിലേക്ക് ലൊക്കേഷന്‍ മാറ്റാനാണ് ആലോചന. എന്നാല്‍ ജഗതിയുടെ വിടവ് നികത്തിയിട്ടും കൗബോയിയെ പ്രശ്‌നങ്ങള്‍ വിട്ടൊഴിയുന്നില്ലെന്നതാണ് വര്‍ത്തമാനം.
മധുപാല്‍ ഒരുക്കുന്ന ഒഴിമുറിയില്‍ ആസിഫിന് ക്ലീന്‍ ഷേവ് ലുക്കാണുള്ളത്. കൗബോയിയില്‍ നേരെ തിരിച്ചും. ഈ സാഹചര്യത്തില്‍ ആസിഫിന് കൃത്രിമ മീശ വെച്ച് സിനിമ ചിത്രീകരിയ്‌ക്കേണ്ടതില്ലെന്നാണ് സംവിധായകന്‍ തീരുമാനം.
ആസിഫിന്റെ സാധാരണ ഗെറ്റപ്പ് തന്നെ വേണമെന്നും മേക്കപ്പിലൂടെ താടിയും മീശയുമൊക്കെ മേക്കപ്പിലൂടെ സൃഷ്ടിച്ചാല്‍ സിനിമയ്ക്ക് തുടര്‍ച്ചയില്ലായ്മ അനുഭവപ്പെടുമെന്ന് ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല