1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2011

വര്‍ഷങ്ങള്‍ക്കു ശേഷം മലയാളസിനിമയില്‍ മറ്റൊരു അസുരവിത്തു കൂടി അവതരിക്കുകയാണ്. ജ്ഞാനപീഠ ജേതാവായ എം.ടി വാസുദേവന്‍ നായരുടെ അസുരവിത്ത് എന്ന നോവലിനെ ആസ്പദമാക്കിയാണ് എ.കെ സാജന്‍ ചിത്രമൊരുക്കുന്നത്. 1960 കളില്‍ മലയാളത്തില്‍ അസുരവിത്ത് എന്ന ചിത്രമിറങ്ങിയിരുന്നു. എ.വിന്‍സന്റ് സംവിധാനം ചെയ്ത ആ ചിത്രത്തിന് എം.ടിയുടെ നോവലുമായി ബന്ധമില്ലായിരുന്നു

മലയാളസിനിമയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആസിഫ് അലിയാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. നായികാവേഷം ചെയ്യുന്നത് സംവൃത സുനിലാണ്. സോള്‍ട്ട് ആന്റ് പെപ്പര്‍, വയലിന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം താന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അസുരവിത്തെന്ന് ആസിഫ് അലി പറഞ്ഞു. ഒരു നടനെന്ന നിലയില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന വേഷമാണിതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. ഒരു പുരോഹിതനാകാന്‍ സെമിനാരിയില്‍ ചേര്‍ന്ന യുവാവാണ് ഡോണ്‍ ബോസ്‌കോ. ബോട്ട് സര്‍വീസ് നടത്തുന്ന മാര്‍ട്ടി എന്ന കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിക്കുന്നത്. കുറ്റവാളികളുടെയും മറ്റും രേഖാചിത്രം വരയ്ക്കാന്‍ കഴിവുള്ളവളുമാണ് മാര്‍ട്ടി.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ ജീവിതത്തിന്റെ ഗതി മാറിപ്പോയ യുവാവാണ് ഡോണ്‍ ബോസ്‌കോ എന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. സ്‌റ്റോപ്പ് വയലന്‍സ്, ലങ്ക എന്നീ ചിത്രങ്ങള്‍ക്ക് സംവിധാനവും ബട്ടര്‍ഫ്‌ളൈസ്, കാശ്മീരം, ജനാധിപത്യം, ചിന്താമണി കൊലക്കേസ് , റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും സാജന്‍ നിര്‍വഹിച്ചിട്ടുണ്ട്.

ലീലാ ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണുനാരായണനും സംഗീതം നിര്‍വഹിക്കുന്നത് അല്‍ഫോണ്‍സ് ജോസഫും രാജേഷ് മോഹനുമാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.