ഇതിഹാസ താരം റോഡ് ലെവറിനു ശേഷം തുടര്‍ച്ചയായ നാല് ഗ്രാന്റ്സ്ലാം കിരീടം ലക്ഷ്യമിടുന്ന ലോക ഒന്നാംനമ്പര്‍ താരം റാഫേല്‍ നദാല്‍ ആസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ കുതിപ്പ് തുടങ്ങി.
പുരുഷന്മാരുടെ ഒന്നാം റൗണ്ടില്‍ 6-0, 5-0 എന്നനിലയില്‍ ഗംഭീരജയം ഉറപ്പിച്ചിരിക്കുമ്പോള്‍ എതിരാളിയായ ബ്രസീലിന്റെ മാര്‍കോസ് ഡാനിയല്‍ കാല്‍മുട്ടിനേറ്റ പരിക്ക് കാരണം കളിയവസാനിപ്പിക്കുകയായിരുന്നു. ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളില്‍ സ്‌പാനിഷ് താരത്തിന്റെ തുടര്‍ച്ചയായ 22ാം വിജയമാണിത്.
ബ്രിട്ടന്റെ ആന്‍ഡി മറെയും രണ്ടാം റൗണ്ടിലത്തി. സ്‌ലോവാക്യയുടെ കാരള്‍ ബക്കിനെതിരെ 6-3, 6-1, 4-2 എന്ന സ്‌കോറിന് മുന്നിട്ട് നില്‍ക്കുമ്പോള്‍ എതിരാളി പരിക്ക് കാരണം പിന്മാറുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല