കറാച്ചി: ലോകകപ്പിനുമേല്‍ കരിനിഴല്‍വീഴ്ത്തി വീണ്ടും ഒത്തുകളി ആരോപണം. അഹമ്മദാബാദില്‍ നടന്ന സിംബാബ്‌വെ-ആസ്‌ട്രേലിയ മല്‍സരമാണ് ഒത്തുകളി വിവാദത്തില്‍പെട്ടത്.
മല്‍സരത്തില്‍ ആസ്‌ട്രേലിയന്‍ ഓപ്പണര്‍മാരായ ഷെയിന്‍ വാട്‌സണും ബ്രാഡ് ഹാഡിനും ചേര്‍ന്ന് വേഗത കുറഞ്ഞ തുടക്കമാണ് ടീമിന് നല്‍കിയത്. ഓപ്പണര്‍മാരുടെ ഈ ‘പ്രകടനമാണ്’ വിവാദത്തിലായത്. ആരോപണത്തെക്കുറിച്ച് ഐ.സി.സി അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കളിയില്‍ ആദ്യ 11 ഓവറില്‍ വെറും 28 റണ്‍സാണ് ആസ്‌ട്രേലിയ നേടിയത്. ആദ്യ പതിനഞ്ച് ഓവറില്‍ 53 റണ്‍സും ടീം സ്വന്തമാക്കിയിരുന്നു. മല്‍സരത്തില്‍ ആസ്‌ട്രേലിയ സിംബാബ്‌വെയെ തോല്‍പ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല