മെല്‍ബണ്‍: താജ്‍മഹലിന്റെ രൂപമാതൃകയില്‍ ആസ്‌ത്രേലിയയിലെ സ്വാന്‍ നദിക്കരയില്‍ പണിയുന്ന രാജകീയഭവനം ഉടമസ്ഥന്‍ വില്ക്കാനൊരുങ്ങുന്നു.
ഇവിടത്തെ പ്രമുഖ വ്യവസായിയും ഇന്ത്യക്കാരനുമായ പങ്കജ് ഓസ്വാളാണ് പെര്‍ത്തിലെ സ്വാന്‍ നദിക്കരയില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന സൗധം വില്ക്കാനൊരുങ്ങുന്നത്. സാമ്പത്തികപ്രശ്‌നങ്ങളാണ് തീരുമാനത്തിനുപിന്നിലെന്ന് ഓസ്വാളിന്റെ വക്താവ് പറഞ്ഞു.
സാമ്പത്തികക്രമക്കേടിനെത്തുടര്‍ന്ന് ഓസ്വാളിന്റെ പേരിലുള്ള ‘ബുറൂപ് ഫെര്‍ട്ടിലൈസേഴ്‌സ്’ എന്ന കമ്പനിയുടെ മേല്‍നോട്ടച്ചുമതല ഇപ്പോള്‍ പിപിബി അഡൈ്വസറിയെ ഏല്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭവനത്തിന്റെ പണി തുടരാനാവില്ലെന്ന് വക്താവ് വ്യക്തമാക്കി.
‘സ്വാന്‍ നദിക്കരയിലെ താജ്‍മഹല്‍’ എന്ന പേരില്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ശ്രദ്ധനേടിയ രാജകീയ സൗധത്തിന് ഏഴുകോടി ഓസ്‌ട്രേലിയന്‍ ഡോളറാണ് ചെലവ് കണക്കാക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല