തീന്‍മേശയ്ക്കു മുന്നില്‍ സ്വസ്ഥമായിരുന്ന് ആഹാരം കഴിക്കാന്‍ നമ്മളില്‍ പലര്‍ക്കും സമയം ഉണ്ടാവാറില്ല. രാവിലത്തെ തിരക്കിനിടയില്‍ എന്തെങ്കിലും കഴിച്ചാല്‍ ആയി. അത്രതന്നെ. എന്നാല്‍ ഇത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഭക്ഷണം കഴിക്കുക എന്നതിനേക്കാള്‍ പ്രധാനം കഴിക്കുന്ന ഭക്ഷണവും കഴിക്കുന്ന രീതിയുമാണ്. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണരീതികള്‍ പിന്‍തുടരാന്‍ നിങ്ങള്‍ക്കിതാ ചില നിര്‍ദേശങ്ങള്‍.
പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്
എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. അമേരിക്കയിലെ ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ എന്ന ജേണലില്‍ അടുത്തിടെ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രഭാത ഭക്ഷണത്തോടെ ദിവസം ആരംഭിക്കുന്നവരുടെ ഉപാപചയ പ്രവര്‍ത്തങ്ങള്‍ 10% വേഗത്തിലാവുമെന്നാണ്. പ്രഭാത, ഉച്ചഭക്ഷണങ്ങള്‍ കഴിക്കാതിരിരിക്കുന്നവരുടെ ഉപാപചയ പ്രവര്‍ത്തങ്ങള്‍ വളരെ താഴ്ന്ന നിലയിലായിരിക്കുമെന്നും പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
നിങ്ങള്‍ക്ക് ശരിക്കും വിശക്കുന്നുണ്ടോ?/>നമ്മള്‍ പലപ്പോഴും ശരിയായി വിശക്കാതെയാണ് ആഹാരം കഴിക്കുക. എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷനുകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ വെറുതെയിരിക്കുമ്പോള്‍ സമയം പോക്കാനോ അല്ലെങ്കില്‍ യാത്രയ്ക്കിടയില്‍ വിശപ്പുണ്ടാവരുതെന്ന് കരുതിയോ നമ്മള്‍ ആഹാരം കഴിക്കാറുണ്ട്. എന്നാല്‍ ഈ രീതി മാറണം. നന്നായി വിശന്നാല്‍ മാത്രമേ ആഹാരം കഴിക്കാവൂ. സമയം പോക്കാനാണെങ്കില്‍ ഡ്രിങ്ക്‌സ് എന്തെങ്കിലും കഴിച്ചാല്‍ മതിയാവും.
പൊതിഞ്ഞ ഭക്ഷണപ്പൊതി
നിങ്ങള്‍ ഒരു ദൂരയാത്രപോകുകയാണെങ്കില്‍ പലപ്പോഴും ഭക്ഷണം പൊതിഞ്ഞ് എടുക്കാറുണ്ട്. സര്‍വ്വീസ് സ്റ്റേഷനിലെ ഭക്ഷണത്തിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ അതാണ് നല്ലത്.
സ്ലോ ഫുഡിന് പകരം ഫാസ്റ്റ് ഫുഡ്
സമയക്കുറവുകൊണ്ടോ, മടികൊണ്ടോ നിങ്ങള്‍ യാത്രയ്ക്കിടെ ഭക്ഷണം കരുതിയിട്ടില്ലെങ്കില്‍ വഴിയിലെവിടെയെങ്കിലുമുള്ള ഒരു നല്ല റസ്‌റ്റോറന്റ് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
സ്‌നാക്ക്‌സ്
പുറത്തുപോകുമ്പോള്‍ കൂടെ സ്‌നാക്ക്‌സും കരുതുക. ഉണങ്ങിയ പഴങ്ങള്‍, പരിപ്പുകള്‍, ആപ്പിള്‍ പോലുള്ള പഴങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് കൂടെ കരുതാം.
സൂപ്പ് കഴിക്കുക
വൈകുന്നേരത്തെ ഭക്ഷണമായി സൂപ്പ് തിരഞ്ഞെടുക്കാം. നിങ്ങള്‍ സാന്റ് വിച്ചുകളോ സൂപ്പകളോ കഴിക്കുമ്പോള്‍ ചിക്കന്‍, മട്ടന്‍ എന്നിവയിലേക്ക് പോകാതെ പച്ചക്കറികള്‍ക്ക് പ്രാമുഖ്യം നല്‍കുക.
ഫാസ്റ്റ്ഫുഡില്‍ നിന്നും രക്ഷനേടാം
ഫാസ്റ്റ്ഫുഡ് തിരഞ്ഞെടുക്കുകയല്ലാതെ മറ്റുവഴികളൊന്നുമില്ലെന്ന് വന്നാല്‍ അത് ഏറെ ശ്രദ്ധയോടെ തിരഞ്ഞെടുക്കാം. വറുത്തതും പൊരിച്ചതും ഫാറ്റ് കൂടിയ ഡ്രിങ്ക്‌സുമൊക്കെ ഒഴിവാക്കുക
ജലത്തിന്റെ അംശം കാത്തുസൂക്ഷിക്കുക
വെള്ളം എപ്പോഴും കൂടെക്കരുതുക. ഇടയ്ക്കിടെ വെള്ളം കഴിക്കുന്നത് രോഗങ്ങള്‍ തടയുകയും നിങ്ങളെ ആരോഗ്യവാനാക്കുകയും ചെയ്യും. പഴച്ചാറുകളും ജ്യൂസുകളും ആഹാരക്രമത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല