കിസാന്‍ തോമസ്: മഞ്ഞുകാലത്തോടു തല്‍ക്കാലം വിടപറഞ്ഞ് അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്ക് മനസ്സിന് ആനന്ദമേകി വേനല്‍ക്കാലം വരവായി…..ഈ വേനലും പതിവുപോലെ നമ്മള്‍….ആയിരത്തോളം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഡബ്‌ളിനിലെ സീറോ മലബാര്‍ ചര്‍ച്ച് ആഘോഷമാക്കുകയാണ് ….ജൂണ്‍ 25 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററില്‍ നമ്മള്‍ ഒന്നിച്ചു കൂടുകയാണ് വീണ്ടും……കുടുംബസംഗമം ആഹ്‌ളാദകരമാക്കുവാന്‍…..കുട്ടികളും , യുവതീയുവാക്കളും, മാതാപിതാക്കളും എല്ലാവരും കൂടി ഒന്നുചേര്‍ന്നൊരുക്കുന്ന സന്തോഷ വിരുന്ന്…..’കുടുംബസംഗമം2016′
വിനോദപരമായ വിവിധയിനം കലാകായിക മത്സരങ്ങള്‍ , ബൗന്‍സിങ്ങ് കാസില്‍, SMC യൂത്ത് അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിവിധ ഗെയിമുകള്‍,പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള,നാവിലൂറും നാടന്‍ രുചിയുമായി മിതമായനിരക്കില്‍ ഭക്ഷണശാലകള്‍ അങ്ങനെ ഒട്ടനവധി….. വരിക കുടുംബസമേതം….വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകളും , കുടുംബ സുഹൃത് ബന്ധങ്ങളുടെ നര്‍മ്മസല്ലാപത്തിനുമായി നമുക്ക് ഒത്തുചേരാം…….വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് കൈ നിറയെ സമ്മാനങ്ങള്‍ നേടാം….ജൂണ്‍ 25 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററില്‍ ……’കുടുംബസംഗമം2016’……
ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ.ആന്റണി ചീരംവേലി എന്നിവരുടെ നേതൃത്വത്തില്‍ തോമസ് കെ ജോസഫ് (കോ ഓര്‍ഡിനേറ്റര്‍ 0879865040 ),സെക്രട്ടറി മാര്‍ട്ടിന്‍ സ്‌കറിയ പുലിക്കുന്നേല്‍ (0863151380) ജോബി ജോണ്(0863725536)ജോമോന്‍ ജേക്കബ്(0863862369) എന്നിവരടങ്ങുന്ന കമ്മിറ്റി കുടുംബ സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല