ലണ്ടന്‍: ഇംഗ്ലീഷ് പ്രിമിയര്‍ലീഗ് ഫുട്ബോളില്‍ ബോക്‌സിംഗ് ഡേയില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് 2-0ന് സണ്ടര്‍ലാന്‍ഡിനെയും മാഞ്ചസ്റ്റര്‍സിറ്റി 3-1ന് ന്യൂകാസില്‍യുണൈറ്റഡിനെയും പരാജയപ്പെടുത്തി. 37 പോയിന്റുമായി യുണൈറ്റഡ് ലീഗില്‍ഒന്നാം സ്ഥാനത്ത് തുടരുകയാണ്. യുണൈറ്റഡിനേക്കാള്‍രണ്ട് മത്സരം അധികം കളിച്ച സിറ്റിക്ക് 45 പോയിന്റുണ്ട്. 32 പോയിന്റുളള ചെല്‍സിയാണ് മൂന്നാം സ്ഥാനത്ത്.
ദിമിറ്റാര്‍ബെര്‍ബറ്റോവിന്റെ ഇരട്ടഗോളുകളുടെ കരുത്തിലായിരുന്നു യുണൈറ്റഡിന്റെ വിജയം. ഇതോടെ സീസണില്‍ബെര്‍ബറ്റോവിന് 13 ഗോളുകളായി. അഞ്ചാം മിനിറ്റില്‍തന്നെ ബെര്‍ബറ്റോവ് അക്കൌണ്ട് തുറന്നു.
ക്യാപ്‌റ്റന്‍കാര്‍ലോസ് ടെവസ്(2), ഗാരെത്ത് ബാരി എന്നിവരാണ് സിറ്റിയെ പട്ടികയില്‍രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ത്തിയ ഗോള്‍വേട്ടക്കാര്‍. ബാരി ആദ്യ ഗോള്‍നേടി, രണ്ടാം മിനിറ്റില്‍. തൊട്ടുപിന്നാലെ, അഞ്ചാം മിനിറ്റില്‍, ടെവസ് രണ്ടാം ഗോളും നേടി. ജയിംസ് മില്‍നറാണ് ടെവസിന് പന്തെത്തിച്ചത്. എഴുപത്തിയൊന്നാം മിനിറ്റില്‍ആന്‍ഡി കാരള്‍ഒരു ഗോള്‍ മടക്കിയെങ്കിലും ടെവസിന്റെ രണ്ടാം ഗോള്‍അവരുടെ ശേഷിച്ച പ്രതീക്ഷയും ഇല്ലാതാക്കി. എണ്‍പത്തിയൊന്നാം മിനിറ്റിലായിരുന്നു ടെവസിന്റെ രണ്ടാം ഗോള്‍.
മറ്റ് മത്സരങ്ങളില്‍വെസ്റ്റ്ഹാം 3-1ന് ഫുള്‍ഹാമിനെയും ടോട്ടന്‍ഹാം 2-1ന് ആസ്റ്റണ്‍വില്ലയെയും വിഗാന്‍അത്‌ലറ്റിക് 2-1ന് വോള്‍വര്‍ഹാംപ്‌ടനെയും ബോള്‍ട്ടന്‍2-0ന് വെസ്റ്റ് ബ്രോമിനെയും പരാജയപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല