ലണ്ടന്‍: മിക്ക ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റികളും അടുത്തവര്‍ഷമുതല്‍ കൂടിയ വാര്‍ഷിക ഫീസായ 9,000 പൗണ്ട് ഈടാക്കുമെന്ന് ഷാഡോ ബിസിനസ് സെക്രട്ടറി ജോണ്‍ ഡെന്‍ഹാം മുന്നറിയിപ്പുനല്‍കി. 50യൂണിവേഴ്‌സിറ്റികള്‍ ഇങ്ങനെ കൂടിയ ഫീസ് ഈടാക്കാനൊരുങ്ങുന്നതായി യൂണിവേഴ്‌സിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
അപൂര്‍വ്വമായ സാഹചര്യങ്ങളില്‍ മാത്രമേ യൂണിവേഴ്‌സിറ്റികള്‍ക്ക് ഏറ്റവും കൂടിയ ഫീസ് ഈടാക്കാന്‍ അവകാശമുള്ളൂ. എന്നാല്‍ ഇത്തരം സാഹചര്യം ഇല്ലാതെ തന്നെ വന്‍തുക ഈടാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച യൂണിവേഴ്‌സിറ്റി സെക്രട്ടറി ഡേവിഡ് വില്ലറ്റിനെ ദ്വിമുഖന്‍എന്ന് ഡെന്‍ഹാം കുറ്റപ്പെടുത്തി.
ഇതിനെക്കുറിച്ച് ഡെന്‍ഹാം പറയുന്നതിങ്ങനെ: ഫീസ് നിര്‍ണയിക്കുന്ന ഓഫീസ് ഓഫ് ഫെയര്‍ ആക്‌സസ് എന്ന സമിതിക്ക് മുന്‍പാകെ വെച്ച നിര്‍ദേശങ്ങളില്‍ അപൂര്‍വ്വമായ സാഹചര്യങ്ങളില്‍ എന്ന വാക്ക് ഒഴിവാക്കിയിരിക്കയാണ്. ഇത്രയും യൂണിവേഴ്‌സിറ്റിക്ക് ഒരുമിച്ച് ഈ സാഹചര്യമുണ്ടായത് എങ്ങിനെ എന്നത് സംശയിപ്പിക്കുന്നതാണ്. അപൂര്‍വ്വം എന്ന ഘട്ടം ഒന്നോ രണ്ടോ യൂണിവേഴ്‌സിറ്റികള്‍ക്കുണ്ടാവാം. എന്നാല്‍ ഒരിക്കലും 20-30 ആയി ഈ എണ്ണം ഉയരില്ല.
50യൂണിവേഴ്‌സിറ്റികള്‍ ഈ ഫീസ് ഈടാക്കുന്നു എന്നതിനര്‍ത്ഥം ഇംഗ്ലണ്ടിലെ പകുതി യൂണിവേഴ്‌സിറ്റികളും ഇത് ഏറ്റവും കൂടിയ ഫീസ് ഈടാക്കുന്നു എന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല