ലണ്ടന്‍: ഇംഗ്‌ളണ്ടിലെ ആദ്യ കമ്മ്യൂണിറ്റി ഫ്രീ സ്‌കൂള്‍ സഫോകിലെ സ്റ്റൗര്‍ വാലി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നിലവില്‍ വരും.
നിര്‍ദ്ദിഷ്ട സ്‌കൂളിന് പ്രാഥമിക അംഗീകാരമായി. എഡ്യൂക്കേഷന്‍ സെക്രട്ടറി മൈക്കേല്‍ ഗോവ് സ്‌കൂളിന് അംഗീകാരം നല്കി. സഫോകിലെ കെ്‌ളയറിലാവും സ്‌കൂള്‍ സ്ഥാപിക്കുക.
നിര്‍ദ്ദിഷ്ട സെക്കന്‍ഡറി സ്‌കൂള്‍ ഈ വര്‍ഷം സെപ്തംബറില്‍ യാഥാര്‍ത്ഥ്യമാവുമെന്ന് കമ്മ്യൂണിറ്റി വക്താക്കള്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ധനസഹായത്തോടെ രക്ഷാകര്‍തൃ സംഘടനയോ കമ്മ്യൂണിറ്റി ഗ്രൂപ്പുകളോ സ്വതന്ത്രമായി നടത്തുന്നതാണ് ഫ്രീ സ്‌കൂള്‍. പരമാവധി ഫ്രീ സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കുമെന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഫ്രീ സ്‌കൂളുകള്‍ വിദ്യാഭ്യാസ നിലവാരം ഇടിക്കുമെന്ന് പരക്കെ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല