വിവാഹം ഭൂമിയിലും സ്വര്‍ഗത്തിലും വെള്ളത്തിനടിയിലുംവെച്ച് നടക്കുന്നു. എന്നാല്‍ അഭ്യര്‍ത്ഥനയോ..പല രീതിയിലും വിവാഹാഭ്യര്‍ത്ഥനകള്‍ നടക്കാറുണ്ട്.തികച്ചും വ്യത്യസ്തമായ രീതിയിലാണ് മാറ്റ് സ്റ്റില്‍ തന്റെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്.സിനിമ എന്ന മാധ്യമത്തെയാണ് മാറ്റ്തന്റെ പ്രണയസാഫല്യത്തിനായി ഉപയോഗിച്ചത്. കാമുകി സിനിമാ പ്രിയയുമാണ്.
ഫാസ്റ്റ് ഫൈവ് സിനിമ കാണാന്‍ സഹോദരനൊപ്പം വന്ന കാമുകി ഗിന്നിയെ അമ്പരപ്പിച്ചുകൊണ്ടാണ് ട്രെയിലറില്‍ മാറ്റിന്റെ സ്വന്തം സിനിമ പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഗിന്നിയുടെ അച്ഛനോട് വിവാഹത്തിനുള്ള അനുഗ്രഹം വാങ്ങുന്നതോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. അച്ഛന്റെ അനുമതി ലഭിക്കുന്ന മാറ്റ്, അവിടെനിന്നും തിയേറ്ററിലേക്ക് ഓടിയെത്തുന്നു. തിയേറ്ററിന് അകത്തേക്ക് പ്രവേശിക്കുന്നതുവരെ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട മാറ്റ്, ഗിന്നിയുടെ അടുത്തേക്കെത്തുകയും മോതിരമിടുകയും ചെയ്യുന്നു. അതുവരെ തിയേറ്ററിന്റെ പല ഭാഗത്തായി സ്ഥാനമുറപ്പിച്ചിരുന്ന കുടുംബാംഗങ്ങള്‍ അവരെ ആശീര്‍വദിക്കുന്നു.
ഇന്റര്‍നെറ്റില്‍ ഏകദേശം 10 മില്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടാസ്വദിച്ചത്.
വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല