ചണ്ഡീഗഡ്: ബോക്‌സിംഗ് റിംഗിലെ ചുള്ളന്‍ പയ്യന്‍ വിജേന്ദര്‍ സിംഗ് കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്തുവയ്ക്കാനൊരുങ്ങുന്നു. ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവ് കൂടിയായ വിജേന്ദര്‍ ദല്‍ഹിയിലെ അര്‍ച്ചന സിംഗിനെയാണ് വിവാഹം കഴിക്കുക.
മേയ് 17നായിരിക്കും വിവാഹം എന്നാണ് റിപ്പോര്‍ട്ട്. വിജേന്ദറിന്റെ കുടുംബവുമായി ചെറുപ്പത്തിലേ അടുപ്പം പുലര്‍ത്തുന്നയാളാണ് അര്‍ച്ചന. നിരവധി ആലോചനകള്‍ വന്നെങ്കിലും വിജേന്ദര്‍ ഒന്നിനും സമ്മതം മൂളിയിരുന്നില്ല. ഒടുവില്‍ അര്‍ച്ചനയുമായുള്ള വിവാഹത്തിന് ഈ സുന്ദരന്‍ സമ്മതം മൂളുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുരീന്ദര്‍ സിംഗിന്റെ മകളാണ് അര്‍ച്ചന. ദല്‍ഹിയിലെ ബ്രിട്ടിഷ് എംബസിയില്‍ ജോലിചെയ്യുകയാണ് അര്‍ച്ചന. ഇന്ത്യയുടെ ഡേവിഡ് ബെക്കാം എന്നാണ് വിജേന്ദര്‍ അറിയപ്പെടുന്നത്.
നേരത്തേ ബോളിവുഡിലെ നിരവധി സുന്ദരികളുമായി ചേര്‍ത്ത് വിജേന്ദറിന്റെ പേര് പറഞ്ഞുകേട്ടിരുന്നു. ബോക്‌സിംഗ് റിംഗില്‍ മാത്രമല്ല, മോഡലിംഗിലും തിളങ്ങാന്‍ വിജേന്ദറിനായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല