യുകെയില്‍ ഉള്ള സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് തങ്ങളുടെ സ്‌പോര്‍ട്‌സ് രംഗത്തെ കഴിവ് മാറ്റുരക്കുന്നതിനായ്, പ്രോത്സാഹിപ്പിക്കുന്നതിനായ് മെയ് ഇരുപത്തി എട്ടാം തിയതി നടക്കുന്ന അഞ്ചാമത് ഇടുക്കിജില്ലാ സംഗമത്തിന് മുന്നൊരുക്കമായ് നടത്തുന്ന ഇടുക്കിജില്ലാ സംഗമം ഓള്‍ യുകെ ബാറ്റ് മിണ്ടെന്‍ ടൂര്‍ണമെന്റ് മെയ് മാസം 8 തിയതി 10 മണിമുതല്‍ നോട്ടിംഗ്ഹാമില്‍ നടത്തപ്പെടുന്നു . ഈ ബാറ്റ് മിണ്ടെന്‍ മത്സരത്തിലേക്ക് യുകെയില്‍ ഉള്ള എല്ലാ ബാറ്റ് മിണ്ടെന്‍ പ്രേമികളെയും ഇടുക്കിജില്ലാ സംഗമം കമ്മറ്റി ഹാര്‍ദവമായ സ്വാഗതം ചെയ്തുകൊള്ളുന്നു . രെജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു .കൂടുതല്‍ വിവരങ്ങള്‍ക്ക് .. ജസ്റ്റിന്‍ 07985656204, ബാബു 07730883823.
കഴിഞ്ഞ നാലുവര്‍ഷ കാലമായി ഇടുക്കിജില്ലാ സംഗമം യുകെയിലും ഇടുക്കിജില്ലയുടെ വിവിദ ഭാഗത്തും അശരണരും നിരാലംബരുമായ നിരവദി വെക്തികള്‍ക്കും, സ്ഥാപനകള്‍ക്കും കുടുംബത്തിനും പ്രവാസികളായ യുകെയിലെ നല്ലമനസുകളുടെ സഹായത്താല്‍ മനുഷ്യ സ്‌നേഹപരമായ പല നമ പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട് . അതോടൊപ്പം യുകെയിലെ മലയാളികള്‍ക്ക് മാതൃകാ പരമായ പ്രവര്‍ത്തികള്‍ ചെയ്യ്തവരെ ആദരിക്കുവാനും അങ്ങീകരിക്കുവാനും കലാ ,കായിക , വിദ്യാഭ്യാസ, തൊഴില്‍ മേഹലയില്‍ മികവു തെളിയ്ച്ചവരെ പ്രോത്സാഹിപ്പിക്കുവാനും ഇടുക്കിജില്ലാ സംഗമം മുന്നില്‍ തന്നെ ഉണ്ട് . ഈ വര്‍ഷം മുതല്‍ ഇടുക്കിജില്ലാ സംഗമം സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് പ്രോത്സാഹനം നല്കാന്‍ ഓള്‍ യുകെബാറ്റ് മിണ്ടെന്‍ ടൂര്‍ണമെന്റ് തുടക്കം കുറിക്കുന്നു . ഈ പുതിയ തുടക്കത്തിനു യുകെ യില്‍ ഉള്ള എല്ലാ വരുടെയും സഹകരണം ചോദിക്കുന്നു .നിങ്ങളുടെ സഹായവും സഹകരണവുമാണ് ഇടുക്കിജില്ലാ സംഗമത്തിന് എന്നും താങ്ങും തണലും കരുത്തും പ്രദാനം ചെയ്യുന്നത് .
അഡ്രസ് ആന്‍ഡ് പോസ്റ്റല്‍ കോഡ്,
Idukkijillaa Sangamam Badminton Tournament
ELLIS GUILFORD SCHOOL & sports COLLEGE
NOTTINGHAM . NG6 0HT .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല