ടോം ജോസ് തടിയംപാട്: കഴിഞ്ഞ രണ്ടു വര്‍ഷമായി ചാരിറ്റി പ്രവര്‍ത്തനങളില്‍ ഏര്‍പ്പെട്ടു പ്രവര്ത്തിച്ചിരുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന സൌഹൃത കൂട്ടയ്മയുടെ നേതൃത്തത്തില്‍ ഒരു പുതിയ ചരിറ്റി പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ,ചാരിറ്റി ഗ്രൂപ്പ്‌ന്റെ നേതൃത്തത്തില്‍ ഒരു കമ്മുണിറ്റി അക്കൗണ്ട് തുടങ്ങുകയും അതോടൊപ്പം ഒരു പുതിയ നേത്രുതത്തെ തിരഞ്ഞെടുക്കുകയും ചെയ്തു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ന്റെ കണ്‍വിനെര്‍ ആയി സബു ഫിലിപ്പ് , സെക്രെറ്ററി ആയി ടോം ജോസ് തടിയംപാട് , ജോയിന്റ് സെക്രെട്രി ആയി സജി തോമസ് എന്നിവര്‍ പ്രവര്ത്തിക്കും ഈ മൂന്നു പേരുടെയും പേരിലാണ് ബാര്‍ക്ക്‌ലയിസു ബാങ്കില്‍ കമ്മ്യൂണിറ്റി അക്കൗണ്ട് തുടങ്ങിയിരിക്കുന്നത് .
ചാരിറ്റിയുടെ നേത്രുതതിലേക്ക് തെരഞ്ഞെടുത്തവര്‍ ഇതിനു മുന്‍പും ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്ക് നേത്രുതം കൊടുത്തു സതൃസന്ധതയും സുതാരൃതയും തെളിയിചിട്ടുള്ളവരാണ് , കേരളത്തില്‍ സുനാമി ഉണ്ടായപ്പോള്‍ പണം പിരിച്ചു മുഖിമന്ത്രിയുടെ ഫണ്ടില്‍ എത്തിച്ചു കൊടുക്കുകയും , ഇടുക്കി ജില്ല ആശുപത്രിയില്‍ ഭക്ഷണം കൊടുക്കാന്‍ പണം പിരിച്ചു നല്‍കിയതു , മരിയാപുരം പഞ്ചായത്ത് പ്രസിഡണ്ട്‌ന്റെ കുടുംബത്തെ സഹായിക്കാന്‍ ഫണ്ട് പിരിച്ചതും തൊടുപുഴയിലെ മാത്യുവിനെ സഹായിക്കാനും തടിയപട്ടു രണ്ടു കുട്ടികള്‍ മണ്ണിടിഞ്ഞു വീണു മരിച്ച കുടുംബത്തെ സഹായിച്ചതും ഒക്കെ അതില്‍ ചിലത് മാത്രം .
ഞങ്ങള്‍ ഈ ചാരിറ്റി പ്രവര്ത്തനം സംഘടിപ്പിക്കുമ്പോള്‍ ചില അടിസ്ഥാന മൂലിങ്ങല്‍ ഉയര്‍ത്തി പിടിക്കന്‍ ഉദേശിക്കുന്നു 1, പിരിക്കുന്ന പണം പൂര്‍ണ്ണമായി ആരുടെ പേരില്‍ പിരിക്കുന്നുവോ അവരുടെ പേരില്‍ ചെക്ക് ആയി മാത്രം നല്കുന്നതാണ്. 2 ,പണം തരുന്ന ആളുകളുടെ പേരുള്ള വിശദമായ ബാങ്ക് സ്റ്റെമെന്റ്‌റ് ഒരു മാദ്ധിമങ്ങളില പ്രസിധികരിക്കുന്നതല്ല, കാരണം നിന്റെ വലതു കൈ കൊടുക്കുന്നത് നിന്റെ ഇടതു കൈ അറിയരുത് എന്നതുകൊണ്ടും നിങളുടെ സ്വകരിത സൂക്ഷിക്കേണ്ടത് ഉള്ളത്‌കൊണ്ടും ആണ് പ്രസിധികരിക്കാത്തത് ,എന്നാല്‍ പണം ഇടുന്ന മുഴുവന്‍ ആളുകള്‍ക്കും ഫുള്‍ സ്റ്റെറ്റുമെന്റ്‌റ് മെയില്‍ വഴി അയച്ചു കൊടുക്കുന്നതാണ് ,3 , സമ്മറി സ്റ്റെമെന്റ്‌റ് മധൃമങ്ങളില്‍ കൂടി പ്രസിധികരിക്കുന്നതാണ് ,4 , പിരിക്കുന്ന പണത്തില്‍ നിന്നും ഒരു പൈസ പോലും മാറ്റി ചിലവഴിക്കില്ല . ഞങ്ങള്‍ ഈ പണം കൈമാറുന്നത് ലോക്കല്‍ പഞ്ചായത്ത് മെമ്പര്‍ അല്ലെങ്കില്‍ പ്രസിഡണ്ട് മുഖേന ആയിരിക്കും
ഈ ചാരിറ്റി ഗ്രൂപ്പ് പ്രവര്‍ത്തങ്ങള്‍ക്ക് മറ്റൊരു സങ്ങടനയും ആയി യാതൊരു ബന്ധവും ഇല്ല, ചാരിറ്റി പ്രവര്‍ത്തങ്ങളില്‍ തല്‍പ്പരിം ഉള്ള ഒരു കൂട്ടം ആളുകളുടെ കൂട്ടം മാത്രമാണ് .. മറ്റു ചരിട്ടികള്‍ സങ്കടനകള്‍ പരിഗണിക്കാത്ത ചരിറ്റികള്‍ പരിഗണിക്കുക ,എന്ന ഉദേശത്തില്‍ മാത്രാമാണ് തുടക്കം ഇ ട്ടിരികുന്നത് . അതുപോലെ തന്നെ മറ്റാരും ചാരിറ്റി ചെയ്യാത്ത സമയത്ത് മാത്രമായിരിക്കും ഞങ്ങള്‍ ചാരിറ്റി പ്രവര്ത്തനം നടത്തുകയുള്ളൂ എന്നും അറിയിക്കുന്നു .
ചാരിറ്റിയും ആയി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് അയാളുടെ നാട്ടുകാരനെ സഹായിക്കാന്‍ വേണ്ടി ഒരു കളക്ഷന്‍ എടുത്തു കൊടുക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങള്‍ ഈ അക്കൗണ്ട് അയാളെ സഹായിക്കാന്‍ വിട്ടുകൊടുക്കുന്നതാണ് അതിനു അകെ ചെയ്യേണ്ടത് ചാരിറ്റി കളക്റ്റു ചെയ്യുന്ന ആളിന്റെ ശരിയയ വിവരം ഞാങ്ങള്‍ക്ക് നല്‍കണം എന്നു മാത്രം . ഇത്തരം ഒരു കരിം ചെയ്യാന്‍ കാരണം ഒരാള്‍ ഒരു സ്വകാര്യ അക്കൗണ്ടില്‍ പണം പിരിച്ചാല്‍ അതിനു ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടാകാന്‍ സാധിത ഉള്ളത് കൊണ്ടാണ് അത് ഒഴിവാക്കുന്നതിനു വേണ്ടി ആണ് അത്തരം ഒരു അവസരം ഒരുക്കുന്നത്
ഇടുക്കി ചാരിറ്റിയുടെ ഉപദേശക സമിതിയില്‍ തമ്പി ജോസ്, അജിമൊന്‍ ഇടക്കര ,ഡിജോ പറയാനിക്കള്‍, ലിതിഷ്രാജ് തോമസ് . ജെയിസണ്‍ തോമസ് , വില്‍സണ്‍ ഫിലിപ്പ് , ,മാര്‍ട്ടിന്‍ കെ ജോര്‍ജ് , ബിജു ജോര്‍ജ് , , ബോസ് തോമസ് , ആന്റോ ജോസ് ,ജോസ് മാത്യു , എന്നിവര്‍ പ്രവര്ത്തിക്കും എന്ന് കണ്‍വിനേര്‍ സബു ഫിലിപ്പ് അറിയിച്ചു .പുതിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല