1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2016

ടോം ജോസ് തടിയംപാട്: ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഒന്‍പതാമത്തെ ചാരിറ്റിയായിരുന്നു കരിമണ്ണൂര്‍ ലിന്‍ഷ ലിനെഷ് പഠനസഹായ ഫണ്ട് .ഇതിനും UK മലയാളികള്‍വലിയപിന്തുണയാണ് നല്‍കിയത് ലിന്‍ഷയുടെ കഥനകഥ വിവരിച്ചു കൊണ്ട് തൊടുപുഴ VBC ന്യൂസ് പ്രസിദ്ധികരിച്ച വീഡിയോയില്‍ കൂടിയാണ് ഞങ്ങള്‍ ലിന്‍ഷയുടെ വിവരങ്ങള്‍ അറിഞ്ഞത് .അതിനു ശേഷം ഞങ്ങള്‍ VBC ന്യൂസ് നടത്തുന്ന തൊടുപുഴയിലെ സാബു നെയ്യശ്ശേരിയും ആയി ബന്ധപ്പെട്ടു അപ്പോള്‍ ലിന്‍ഷയെയും കുടുംബത്തെ സഹായിക്കുന്നത് കരിമണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനടുത്ത് താമസിക്കുന്ന റിട്ടയെര്‍ഡ് ഹൈ സ്‌കൂള്‍ ടീച്ചര്‍ അട്ടകുളത് അച്ഛമ്മ ടീച്ചറാണന്ന് അറിയാന്‍ കഴിഞ്ഞു . ഞങ്ങള്‍ അച്ഛാമ്മ ടീച്ചറുമായി ഫോണില്‍ . സംസാരിച്ചപ്പോളാണ് ലിന്‍ഷ SSLC ക്കു നേടിയ 13 എ സ്റ്റാറിന്റെ പുറകിലെ ത്യഗം മനസിലാക്കിയത് . അപ്പോള്‍ തന്നെ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അംഗങ്ങളുമായി ആലോചനനടത്തി ഞങള്‍ ലിന്‍ഷയെ സഹാക്കാന്‍ തീരുമാനിക്കുകയായിരുന്നു ,ലിന്‍ഷക്ക് ഒരു അന്‍പതിനായിരം രൂപ എങ്കിലും പിരിച്ചു കൊടുക്കാന്‍ കഴിയും എന്ന പ്രതിക്ഷയിലാണ് ഞങ്ങള്‍ ഈ പ്രവര്‍ത്തനം തുടങ്ങിയത് എന്നാല്‍ വലിയ പിന്തുണയാണ് ഞങ്ങള്‍ക്ക് ലഭിച്ചത് ജൂണ്‍ 2 നു കളക്ഷന്‍ അവസാനിച്ചപ്പോള്‍ ലഭിച്ചത് 1035 പൗണ്ട് ഏകദേശം (ഒരു ലക്ഷം) രൂപയാണ് . ഇതിനു സ്‌നേഹസമ്പന്നരായ UK യിലെ മലയാളികളോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു ലിന്‍ഷക്ക് കൂടുതല്‍ വിദ്യനേടി തന്നെ പോലെ കഷ്ട്ടപ്പെടുന്ന കുട്ടികളെ സഹായിക്കാന്‍ കഴിയട്ടെ എന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ആശംസിക്കുന്നു . പഠിക്കുന്ന കാലത്ത് വളരെ ഏറെ കഷട്ട്‌പ്പെട്ട ഞങ്ങള്‍ക്ക് വളരെ പെട്ടെന്ന് ലിന്‍ഷയുടെ വിഷമം മനസിലാക്കാന്‍ കഴിയുമായിരുന്നു എന്ന് ചാരിറ്റി ക്ക് കണ്‍വിനേര്‍ സാബു ഫിലിപ്പ് സെക്രെറ്റെറി ടോം ജോസ് തടിയംപാട് സജി തോമസ് എന്നിവര്‍ പറഞ്ഞു ..
ഞങ്ങളും ലിന്‍ഷയെ പോലെ കടുത്ത യാഥനകളില്‍ കൂടി കടന്നുവരായത് കൊണ്ടാണ് ഇത്തരം ചെറിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നത് . ഈ ചരിട്ടിയോടു സഹകരിച്ച എല്ലാവരെയും പ്രിത്യയേഗിച്ചു പണം നല്കിയവരെയും വാര്‍ത്തകള്‍ ഫേസ് ബുക്കില്‍കൂടി ഷെയര്‍ ചെയ്തവരെയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌നു വേണ്ടി നന്ദി അറിയിക്കുന്നു പണം അടുത്ത ദിവസം തന്നെ ചെക്കായി ലിന്‍ഷക്ക് കൈമാറും .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.