1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2019

Justin Abraham: പ്രിയ ബാഡ്മിന്റണ്‍ സ്‌നേഹിതരേ,  ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ നടക്കുന്ന നാലാമത് ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് ഫെബ്രുവരി 16 ന് ശനിയാഴ്ച രാവിലെ10 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ വച്ച് നടത്തുന്നതാണ്. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യ്ത 32 ടീമുകളാണ് മത്സരിക്കുന്നത്.  യുക്കെയിലുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക്  തങ്ങളുടെ കഴിവ്  മാറ്റുരക്കുന്നതിനും പ്രാല്‍സാഹിപ്പിക്കുന്നതിനും ഉള്ള ഒരു അവസരമാണ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്നത്.

കഴിഞ്ഞ ഏഴു വര്‍ഷകാലമായി യുകെയിലും, ഇടുക്കി ജില്ലയുടെ വിവിധ ഭാഗത്തും നിരവധി അശരണരും, നിരാലംബരുമായ നിരവധി വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, പ്രവാസികളായ നല്ല മനസുകളുടെ സഹായത്താല്‍ മനുഷ്യസ്‌നേഹപരമായ പല നന്‍മ പ്രവര്‍ത്തികള്‍ ഇടുക്കി ജില്ലാ സംഗമം ചെയ്യ്തു കൊണ്ട് ഇരിക്കുന്നു. വിജയികള്‍ക്ക് കാഷ് പ്രൈസ്യായി യഥാക്രമം £ 251, £151,, £101, £75. പിന്നെ ട്രാഫികളും സമ്മാനിക്കുന്നതാണ്. 

കൂടാതെ പ്രോല്‍സാഹന സമ്മാനമായി കോര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നവര്‍ക്ക് ട്രോഫിയും നല്‍കുന്നതാണ്. അതോട് ഒപ്പം മല്‍സരങ്ങളോട് ഒപ്പം മറ്റ് സമ്മാനങ്ങളും കാണികള്‍ക്കും, കളിക്കാര്‍ക്കും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.  UK യില്‍ ഉള്ള എല്ലാ ബാഡ്മിന്‍ണ്‍ സ്‌നേഹികളെയും നോട്ടിംഗ്ഹാമിലേക്ക് ഹാര്‍ദവമായി ക്ഷണിച്ച് കൊള്ളുന്നൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക്,
Justin 07985656204
Babu 07730883823.
തുടങ്ങിയവരെ ബന്ധപെടാവുന്നതാണ്.

മല്‍ത്സരവേദി,

Jubilee Sports Cetnre
Universtiy of Nottingham
Wollaton Rd,
Nottingham
NG8 1BB

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.