ബെന്നി മേച്ചേരിമണ്ണില്‍: ഇടുക്കി ജില്ലാ സംഗമം നടത്തിയ ഒന്നാമതു ഓള്‍ യുകെ ബാട്മിന്‍ടെന്‍ ടൂര്‍ണമെന്റ് നോട്ടിഗ് ഹാം എല്ലിസ്ഗുള്‍ഫോര്‍ഡ് സ്‌കൂള്‍ സ്‌പോര്ട്‌സ് സെന്റെറില്‍ നടന്നു . ജനപങ്കാളിതാലും സ്‌പോര്ട്‌സ് പ്രേമികളുടെ ആവേശകരമായ മത്സരതാലും വന്‍വിജയ കരമായി. ഞായറാഴിച്ച രാവിലെ 10 മണിക്ക് രേങിസ്ട്രറേന്‍ പൂര്‍ത്തിയാക്കി ഇരുപത്തിനാല് ടീമുകള്‍ മാറ്റുരച്ച പോരാട്ടം 10.30 നു ഇടുക്കിജില്ലാ സംഗമം കണ്‍വീനെര്‍ ജസ്റ്റിന്‍ കളപുരക്കല്‍ തുടക്കം കുറിച്ചു. ആവേശ കരമായ വിവിദ ഗ്രൂപുകളുടെ ശക്തമായ മല്‍സരത്തിന് യുകെയുടെ പലഭാഗത്ത് നിന്നും എത്തിയ കാണികള്‍ കരഹോഷതാല്‍ പ്രോത്സാഹിപ്പിച്ചത് മത്സരത്തിനു തിളക്കം കൂട്ടി .
യുകെയുടെ വിവധ ഭാഗത്തുനിന്നും എത്തിയ ഇരുപത്തി നാല് ടീമുകള്‍ ശക്തമായി പോരാടി ഒന്നാം സ്ഥാനവും ക്യാഷ് അവാര്‍ഡും ട്രോഫിയും മെഡലും ലെസ്റ്റെരില്‍ നിന്നും പങ്കെടുത്ത എലോയ് ആഷിക് ടീമിന് ഇടുക്കിജില്ലാ സംഗമം കണ്‍വീനെര്‍ ജസ്റ്റിന്‍ അബ്രഹാം സമ്മാനിച്ചു . റണ്ണര്‍ അപ്പ് അയി ക്യാഷ് അവാര്‍ഡും, ട്രോഫിയും, മെഡലും മെബിനും, വിജയും ചേര്‍ന്ന കൂട്ടുകെട്ടിന് സംഗമം ജോയിന്റ് കണ്‍വീനെര്‍ ഷിബു കൈതോലില്‍ മുന്‍ കണ്‍വീനെര്‍ ബെന്നി മേച്ചേരിമണ്ണില്‍ എന്നിവര്‍ സമ്മാനിച്ചു .യഥാക്രമം മൂന്നാം സ്ഥാനം ക്യാഷ് അവാര്‍ഡും ട്രോഫിയും മെഡലും ഡര്‍ബിയില്‍ നിന്നുള്ള മില്‍റ്റെനും, ദീപക്കും ജോയിന്റ് കണ്‍ വീനെര്‍ പീറ്റര്‍ താനോലിലും നാലാം സ്ഥാനം മാഞ്ചെസ്റ്റെരില്‍ നിന്നുമുള്ള അജിത്തിനും ഹെര്‍ലിനും ഇടുക്കിജില്ലാ സംഗമത്തിന്റെ ആദ്യ കാലം മുതലുള്ള സംഘാ ടകനും സംഗമം കമ്മറ്റി അംഗവും ആയ റോയ് മാത്യു വിതരണം ചെയ്യ്തു .ഇടുക്കിജില്ലാ സംഗമം ബെസ്റ്റ് പ്ലയര്‍ ട്രോഫി ശക്ത മായ പോരാട്ടത്തിലൂടെ കഴിവിന്റെ മികവു പ്രകടിപ്പിച്ച് ലെസ്റ്റെരില്‍ നിന്നുമുള്ള എലോയ് കരസ്ഥമാക്കി. ബെസ്റ്റ് പ്ലയര്‍ ട്രോഫി ഇടുക്കിജില്ലാ സംഗമം കമ്മറ്റി അംഗവും ഈ ടൂര്‍ണമെന്റ് സംഘാ ടകനും ആയ ബാബു തോമസ് സമ്മാനിച്ചു.
ഇടുക്കി ജില്ലാ സംഗമം ആദ്യമായ് തുടക്കം കുറിച്ച ഈ ടൂര്‍ണമെന്റ് കൃത്യമായസംഘാടക മികവിനാലും സമയ ക്രമത്താലും 4.30 നു തന്നെ പൂര്‍ത്തി ആക്കുവാന്‍ സാദിച്ചതില്‍ ഇടുക്കിജില്ലാ സംഗമം കമറ്റിക്ക് അതി ആയ സന്തോഷവും ഊര്‍ജവും പകരുന്നു .ഈ മത്സര പോരാട്ടത്തില്‍ പങ്കെടുത്ത എല്ലാ ടീമുകളുടെയും കാണികളുടെയും സപ്പോര്‍ട്ടും സഹകരണവും ഇടുക്കിജില്ലാ സംഗമത്തിന് അടുത്ത വര്‍ഷവും കൂടുതല്‍ ടീമുകളെ ഉള്‍പെടുത്തി ശക്തമായി മുന്നേറാനുള്ള പ്രചോദനം നല്കുന്നു .ഇടുക്കിജില്ലാ സംഗമം നടത്തിയ ഈ കന്നി മത്സര ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീം അംഗകള്‍ക്കും വിവിദ ഭാഗത്ത് നിന്നും എത്തിചേര്‍ന്ന സ്‌പോര്ട്‌സ് പ്രേമികള്‍ക്കും ഇടുക്കിജില്ലാ സംഗമത്തിന്റെ സഹകാരികള്‍ക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റിക്കുവേണ്ടി കണ്‍വീനെര്‍ ജസ്റ്റിന്‍ എബ്രഹാം നന്ദി രേഖപെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല