1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2015

ജസ്റ്റിന്‍ എബ്രഹാം: യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മ ഇടുക്കിജില്ലാ സംഗമം (IJLS ) വഴി കഴിഞ്ഞ നാല് വര്‍ഷമായി എല്ലാ വര്‍ഷവും രണ്ടു ചാരിറ്റി വീതം നടത്തി തങ്ങളുടെ ജെന്മാനാടിനെ കുറിച്ച് ഓര്‍ത്ത് നാട്ടില്‍ കഷ്ട്ടത അനുഭവിക്കുന്ന കുടുംബത്തിനോ സമൂഹത്തിനോ തങ്ങളാല്‍ കഴിയും വിദം ചെറു സഹായം, കൈത്താങ്ങ് ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും ഇടുക്കിജില്ലക്കാര്‍ക്കും അഭിമാനകരമാണ്. പലതുള്ളി പെരുവെള്ളം എന്ന പഴം ചൊല്ലുപോലെ നിങ്ങള്‍ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വെക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് നമ്മുടെ സംഗമത്തിന്റെ വിജയവും ശക്തിയും .ഈ വര്‍ഷത്തെ നമ്മുടെ ചാരിറ്റി വഴി £2720.90 സമാഹരിക്കാന്‍ കഴിഞ്ഞു .ഈ ചാരിറ്റി കളക്ഷനില്‍ പങ്കാളികളായ മുഴുവന്‍ വെക്തികളെയും ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു..

ഇടുക്കി ജില്ലാ സംഗമം യു .കെ യുടെ 2015 ലെ ചാരിറ്റി യുടെ ആദ്യ സഹായമായ 1,36,887.00 രൂപ ഇടുക്കി ജില്ലയിലുള്ള ഏക അന്ധ വിദ്യാലയം കുടയത്തൂര്‍ ലൂയെസ് ബ്രെയിന്‍ സ്മാരക അന്ധവിദ്യാലയത്തിനു 17/12/2015 വ്യാഴാച്ച 4.30 p. m നു ഹെഡ് മാസ്‌റര്‍ ശ്രീ പ്രേം രാജിന്റെ ആദ്യക്ഷതയില്‍ നടന്ന വിപുലമായ ചടങ്ങില്‍ വച്ച് ഇടുക്കി ജില്ല സംഗമം യു .കെ യുടെ ജോയിന്റ് കണ്‍വീനെര്‍ ശ്രീ ഷിബുകൈതോലിന്റെ മാതാവ് ശ്രീമതി മറിയക്കുട്ടി, കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‌സ്‌പെക്‌റെര്‍ ശ്രീ പയസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ ഹെഡ് മാസ്‌റര്‍ ശ്രീ പ്രേം രാജിന് രൂപാ 136887.00 ന്റെ ചെക്ക് കൈമാറി . സ്‌കൂള്‍ അങ്ങണത്തില്‍ നടന്ന ചടങ്ങില്‍ , സംഗമം മുന് കമ്മറ്റി അംഗം നോബിയുടെ സഹോദരനും കമ്മറ്റി മെമ്പര്‍ അജേഷിന്റെ പിതാവും പങ്കെടുത്തു. ഇളംദേശം ബ്ലോക്ക് മെമ്പര്‍ മോനിച്ചന്‍ മൂലമറ്റം സെന്റ് ജോസഫ് കോളേജു പ്രിന്‍സിപ്പാള്‍ ഫാ. ജിന്‍സന്‍ ജോണ്‍, കുടയത്തൂര്‍ പഞ്ചായത്ത് മെമ്പര്‍ മാരായ ഗോപാലകൃഷ്ണന്‍ ,ബിന്ദു ,നസിയ …മര്‍ചന്റ്അസോസ്സിയേഷന്‍ പ്രസിടന്ട് തങ്കച്ചന്‍, റെസിടെന്‍സ് അസോസ്സിയേഷന്‍ പ്രസിടെണ്ട് സലിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . യോഗത്തില്‍ യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ ഈ കാരുന്ന്യ പ്രവര്‍ത്തിയെ എല്ലാവരും പ്രശംസിച്ചു .ശ്രീ രാജന്‍ കൃതഞ്ഞത രേഹപ്പെടുത്തി .

ഇടുക്കി ജില്ല സംഗമം യു .കെ യുടെ രണ്ടാമത്തെ ചാരിറ്റി സഹായം

ഇടുക്കി ജില്ലയില്‍ നെടുംകണ്ടത്തിനടുത്തു ചോറ്റുപാറ ഉള്ള അനാഥ ആണ്‍ കുട്ടികളെ സംരക്ഷിക്കുന്ന സെന്റ് ജിയന്ന ആശ്രമ അനാദാലയതിനു സമാഹരിച്ച തുക ആയ 136877.00 രൂപ

23/12/2015 ബുധനാഴ്ച 3.00 pm നു സ്ഥാപനം ഡയറക്ടര്‍ ഫാ.റോയ് മാത്യു വിന്റെആദ്യക്ഷതയില്‍ നടന്ന വിപുലമായ ചടങ്ങില്‍ വച്ച് ഇടുക്കിജില്ലാ സംഗമം കണ്‍വീനെര്‍ ജസ്റ്റിന്റെ പിതാവ് അബ്രഹാം തോമസും , കമ്മറ്റി മെമ്പറായ റോയ് മാത്യുവിന്റെ പിതാവ് മാത്യുവും ചേര്‍ന്ന് അനാദാലയ ത്തിന്റെ മേധാവി സിസ്റ്റര്‍ ദീപ്തിക്കു കൈമാറി .ചടങ്ങില്‍ ഇടുക്കിജില്ലാ സംഗമത്തിന്റെ സഹകാരി ബിര്‍മിങ്ങ്ഹം മിലുള്ള സിസ്റ്റര്‍ ബീനയുടെ സഹോദരന്‍ സോജനും കുടുംബവും ,റോയ് മാത്യു വിന്റെ സഹോദരനും കുടുംബവും പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മ എല്ലാ വര്‍ഷവും നാട്ടില്‍ നടത്തുന്ന ഇതരുനതിലുള്ള വലിയ സഹായ പ്രവര്‍ത്തിയെ സ്ഥാപനം ഡയറക്ടര്‍ ഫാദര്‍ .റോയ് പ്രശംസിക്കുകയും ഇടുക്കിജില്ലക്കാരുടെ ഈ കൂട്ടായ്മക്കും ഇതില്‍ പങ്കാളികള്‍ ആയവരെയും സ്മരിക്കുകയും ഈ കൂട്ടായ്മ നമ്മുടെ നാടിനു നല്ല മാതൃക ആകട്ടെ എന്ന് ആശംസിക്കുകയും ചെയ്യ്തു .

ഇടുക്കിജില്ലാ സംഗമം പ്രവര്‍ത്തിക്കുന്നത് ഓരോ വര്‍ഷവും ജനാദിപത്യപരമായി തെരഞ്ഞെടുക്കുന്ന ഒരു കമ്മറ്റിയുടെ നേതൃത്വത്തില്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അഭിപ്രായ ഭസമന്യം നടത്തിയാണ് മുന്നോട്ട് പോകുന്നത്.ഈ സംഗമം ഒരിക്കലും ഏതെങ്കിലും വെക്തിക്ക് പേരോ പ്രശക്തിയോ ഉണ്ടാക്കാനുള്ള ഒരു തരത്തിലുമുള്ള പ്രവര്‍ത്തനവും അങ്ങീകരിക്കുന്നതല്ല…ഇടുക്കിജില്ലാ സംഗമത്തിന്റെ പ്രവര്‍ത്തനവും ജോയിന്റ് അക്കൌണ്ടും കണക്കുകളും വളരെ സുതാര്യവും വെകതവുമാണ്.ചാരിറ്റി കളക്ഷന്‍ വഴി ലഭിച്ച മുഴുവന്‍ തുകയുടെയും ബാങ്ക് സ്‌റ്റേറ്റ് മെന്റ് സംഗമം ഫേസ് ബുക്ക്, ഓണ്‍ലൈന്‍ പേപ്പര്‍ വഴി പ്രസിദീകരിക്കുന്നതാണ്..ഓരോ വെക്തിയും നല്കിയ തുക കൃത്യമായും ലഭിച്ചു എന്ന് ബോദ്യമാകാന്‍ ഇത് സഹായകരമാണ് .ഇടുക്കിജില്ലാ സംഗമത്തിന്റെ അക്കൌണ്ടോ, പേരോ, ലെറ്റര്‍ ഹെടോ, ലോഗയോ മറ്റു വെക്തികള്‍ക്കോ,സംഘടനകള്‍ക്കോ ഉപയോഗിക്കാന്‍ കൈമാറുന്നതല്ല.ഇടുക്കിജില്ലാ സംഗമത്തിന് മറ്റു വെക്തികള്‍ പേരിനായി നടത്തുന്ന ഒരു ചാരിറ്റിയുമായി യാതൊരുവിധ മായ ബന്ധവും ഉള്ളതല്ലാ എന്ന് ഏവരെയും അറിക്കുന്നു. ഇടുക്കിജില്ലാ സംഗമത്തിന് ഒരു വര്‍ഷം രണ്ടു ചാരിറ്റി മാത്രമേ ഉണ്ടാകൂ ..എല്ലാവര്‍ഷം ഡിസംബറില്‍ ക്രിസ്മസ് സമ്മാനമായി നാട്ടില്‍ തുക വിതരണം ചെയ്യാവുന്ന രീതിയില്‍ ആവും നമ്മുടെ ചാരിറ്റി കളക്ഷന്‍ നടത്തുക എന്ന വിവരവും ഏവരെയും ഓര്‍മിപ്പിക്കുന്നു..

ഈ വര്‍ഷത്തെ നമ്മുടെ ചാരിറ്റി കളക്ഷന്‍ വന്‍ വിജയകരമാക്കുവാന്‍ സഹകരിച്ച യുകെയില്‍ ഉള്ള മുഴുവന്‍ മനുഷ്യ സ്‌നേഹികള്‍ക്കും, കഴിഞ്ഞ രണ്ടു ചാരിറ്റി യുടെയും വിശദ വിവരങ്ങള്‍ ജെനങ്ങളില്‍ എത്തിച്ച എല്ലാ ഓണ്‍ ലൈന്‍ മാധ്യമത്തിനും ,ഓരോ മലയാളിക്കും , ഇടുക്കിജില്ലക്കാരനും ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ നന്ദിയും സമാധാന പൂര്‍ണ്ണമായ ഒരു പുതുവത്സരവും നേരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.