എനിക്ക് വിശന്നു നിങ്ങള്‍ എനിക്ക് ഭഷണം നല്കി, എനിക്ക് ദാഹിച്ചു നിങ്ങള്‍ എനിക്ക് കുടിക്കാന്‍ നല്കി , ഞാന്‍ വിവസ്ത്രന്‍ ആയ് രുന്നു നിങ്ങള്‍ എനിക്ക് വസ്ത്രം നല്കി ഞാന്‍ രോഗിയും കാരാഗ്രഹത്തിലും ആയ്രുന്ന പ്പോള്‍ നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു ആശുവസിപ്പിച്ചു എന്ന ബൈബിള്‍ വാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരവസരം ഇടുക്കിജില്ലാ സംഗമം ഒരുക്കുന്നു .
അടുത്തമാസം 28 തിയതി നടക്കുന്ന ഇടുക്കിജില്ലാ സംഗമത്തിനോട് ഒപ്പം യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാന്‍സര്‍ റിസേര്‍ച് യുകെയും അയി ചേര്‍ന്ന് ക്യാന്‍സര്‍ എന്ന മാരക രോഗത്താല്‍ കഷ്ട്ടപ്പെടുന്ന നിരവദി രോഗികള്‍ക്ക് ചെറിയ ഒരു സഹായം ചെയ്യാന്‍ ഉള്ള ഒരവസരം കൂടി ആണ് നമ്മുടെ ഈ സംഗമം . സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന എല്ലാ വെക്തികളും നിങ്ങളുടെ അലമാരയിലും പെട്ടിയെലും ഉപയോഗിക്കാതെയും ,ഒരിക്കല്‍ മാത്രം ഉപയോഗിച്ചതും അല്ലെങ്കില്‍ വാങ്ങിയ വസ്ത്രം ചെറുതായതും മറ്റുമായി ധാരാളം ഉപയോഗ യോഗ്യമായ വസ്ത്രങ്ങള്‍ നിങ്ങള്‍ ഒരുബാഗില്‍ ആക്കി സംഗമ സ്ഥലത്ത് എത്തിക്കുക വഴി വലിയ ഒരു തുകയുടെ സഹായമാണ് നിങ്ങള്‍ ചെയ്യുന്നത് ,പത്തു കിലോ തൂക്കമുള്ള ഒരു ബാഗ് എത്തിക്കുക വഴി നിങ്ങള്‍ സംഭാവന ചെയ്യുന്നത് 30 പൌണ്ട് ആണ് .ഇങ്ങനയുള്ള 50 ബാഗുകള്‍ എത്തിച്ചു കൊടുക്കുവാന്‍ ആണ് കഴിഞ്ഞ ആഴിച്ച നൊര്‍വിചില്‍ വച്ച് കൂടിയ ഇടുക്കിജില്ലാ സംഗമം കമ്മറ്റി യുടെ തീരുമാനം ഇതുവഴി നമുക്ക് യാതൊരുവിധ ഹാര്‍ഡ് വര്‍ക്കും ചെയ്യാതെ പൌണ്ട് 1500 ക്യാന്‍സര്‍ റിസേര്‍ച് യുകെക്ക് കൈമാറാന്‍ കഴിയും . ഈ ചാരിറ്റി പ്രവര്‍ത്തി വന്‍ വിജയമാക്കി നമ്മുടെ സ്‌നേഹവും, കരുണയും, സല്പ്രവര്‍തിയും ഈ രോഗികളോടും ഈ രാജ്യത്തോടും പ്രകടമാക്കാം .
നല്ല ജോലിയും നല്ല ഒരുജീവിതവും സ്വപ്നം കണ്ടു ഈ രാജ്യത്ത് കഴിയുമ്പോള്‍ ഈ രാജ്യത്തിന് വേണ്ടി എന്തെങ്കിലും കാരുന്ന്യകരമായതു ചെയ്യാന്‍ സാദിചാല്‍ അത് ഇവിടുത്തെ ജെനസമൂഹത്തോട് നമുക്ക് ചെയ്യാന്‍ കഴിയുന്ന വലിയ സേവനം തന്നെ ആകുന്നു . ഇതുവഴി വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന നമ്മുടെ കൂട്ടായ്മക്ക് കൂടുതല്‍ അര്‍ത്ഥവും വ്യാപ്തിയും കൈവരുന്നു . 2015 ലെ യുകെ മാക് മില്ലെന്‍ ക്യാന്‍സര്‍ സപ്പോര്‍ട്ട് കണക്കുപ്രകാരം 2.5 മില്ല്യന്‍ ജെനസമൂഹം യുകെയില്‍ ക്യാന്‍സര്‍ രോഗികളായി ജീവിക്കുന്നു . പിറന്നു വീഴുന്ന കുഞ്ഞുങള്‍ മുതല്‍ എല്ലാ പ്രായത്തിലും ജീവിത സാഹചര്യത്തിലും കഴിയുന്ന മനുഷ്യ ജീവനെ കൊന്നൊടുക്കുന്ന ക്യാന്‍സര്‍ എന്ന മഹാ രോഗത്താല്‍ കഷ്ട്ടപെടുന്ന അനേകം വെക്തികളും കുടുബവും നമുക്ക് ചുറ്റും സഹായത്തിനും മരുന്നിനും ചികിത്സകള്‍ക്കായും കാത്തിരിക്കുന്നു ഇവരെ സഹായിക്കാന്‍ യുകെയിലെ ഏറ്റവും വലിയ ക്യാന്‍സര്‍ സഹായ ബോധവല്കരണ പരിപാടികള്‍ നടത്തിവരുന്ന ക്യാന്‍സര്‍ റിസേര്‍ച് യുകെ എന്ന ചാരിറ്റി പ്രസ്ഥാനം നടത്തുന്ന പ്രവര്‍ത്തനം വളരെ പ്രശംസ അര്‍ഹിക്കുന്നു .ഇവരോടൊപ്പം ചേര്‍ന്ന് ഇടുക്കിജില്ലാ സംഗമം നടത്തുന്ന വസ്ത്ര ശേഹരണ ചാരിറ്റി പ്രവര്‍ത്തിയില്‍ എല്ലാ വിഭാഗം ജനത്തിന്റെയും സഹായ സഹകരണം ഇടുക്കിജില്ലാ സംഗമം കമ്മറ്റി അഭ്യര്‍ത്ഥിക്കുന്നു ..
കൂടുതല്‍ അറിയാന്‍ ജസ്റ്റിന്‍ എബ്രഹാം 07985656204, ഷിബു കൈതോലില്‍ 07988194556, ബെന്നി മേച്ചേരി മണ്ണില്‍ 07889971259, റോയ് മാത്യു 07828009530, ബാബു തോമസ് 07730883823, പീറ്റര്‍ താനോലില്‍ 07713183350, ജിമ്മി അഴിമുഖം 07572880046, തോമസ് കവിടിയില്‍ 07830522061.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല