ബെന്നി മേച്ചേരിമണ്ണില്‍: യുകെയിലെ ഇടുക്കിജില്ലാ സംഗമം നടത്തിയ ഓള്‍ യുകെ വടംവലി മത്സരത്തില്‍ നിന്നും സമാഹരിച്ച തുകയുടെ ഒരുവിഹിതം സ്വന്തം നാട്ടിലെ രോഗികളായ എഴുപതോളം പേര്‍ക്ക് ഓണസദ്യ കൊടുക്കുവാന്‍ ഉപകരിച്ചു .
കേരളത്തിന്റെ ദേശിയ ഉത്സവമായ തിരുവോണം എല്ലാ മലയാളികളും സമൃദ്ധമായ ഓണ സദ്യയാലും വിവിധ കലാ കായിക പരിപാടികളാലും നാട്ടിലും യുകെയുടെ വിവിധ ഭാഗങ്ങളില്‍ ആഘോഷിക്കുമ്പോഴാണ്
ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രവര്‍ത്തകര്‍ സ്വന്തം ജന്മനാടിനെയും നാട്ടില്‍ കഷ്ടത അനുഭവിക്കുന്നവരെയും മനസ്സില്‍ ഓര്‍ത്തു ചെറിയ ഒരുസഹായം ചെയ്യാന്‍ മുന്നില്‍ വന്നത് .സംഗമം നടത്തിയ ഈ കാരുന്ന്യ പ്രവര്‍ത്തിയെ ഡോക്ടര്‍ സുരേഷും മറ്റു സ്റ്റാഫ് അങ്ങകളും പ്രത്യേകം അഭിന്ദനം അറിയിച്ചു
ഇടുക്കി പൈനാവിലുള്ള ജില്ലാ ഗവര്‍ണ്‍മെന്റെ് ആയുര്‍വേധ അശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എഴുപതോളം നിര്‍ദനരായ രോഗികള്‍ക്ക് ഓണസദ്ധ്യ കെടുക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു സഹായിച്ചത് ഡോക്ട്ടര്‍ സുരേഷും മറ്റു സ്റ്റാഫ് അങ്ങകളും ചേര്‍ന്നാണ്
ജില്ലാ ഗവര്‍ണമെന്റ് ആയുര്‍വേദ ഹോസ്പ്പിറ്റലില്‍ നമ്മള്‍ സ്വരൂപിച്ച സംഭാവന കൈമാറാന്‍ വേണ്ട എല്ലാ
ക്രമീകരണവും ചെയ്തത് സംഗമത്തിന്റെ കമ്മറ്റി അംഗവും സജിവ പ്രവര്‍ത്തകനുമായ ജിമ്മി ജേക്കബും അദേഹത്തിന്റെ നാട്ടിലുള്ള സഹോദരനുമാണ്.
ഇടുക്കിജില്ലാ സംഗമത്തിന്റെ ഈ ചെറിയ കാരുണ്ണ്യ പ്രവര്‍ത്തിയില്‍ സഹകരിച്ച എല്ലാ നല്ലവരായ വ്യക്തികള്‍ക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ നന്ദി നേരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല