ഇടുക്കി ജില്ലാ സംഗമം കമ്മറ്റി: ഇടുക്കി ജില്ലാ സംഗമത്തിന്റ ക്ലിസ്മസ് / ന്യൂ ഇയ്യര്‍ ചാരിറ്റി അവസാനിച്ചപ്പോള്‍ സംഗമം അക്കൗണ്ടിലേക്ക് എത്തിചേര്‍ന്നത് 4687.25 പൗണ്ട്. (400,972. ലക്ഷം രൂപ). നിങ്ങള്‍ നല്കിയ ഈ തുക കൊണ്ട് ഈ കുടുംബങ്ങള്‍ക്ക് 200500 രൂപാ വീതം നല്കാന്‍ നമ്മുക്ക് സാധിക്കും. ഇടുക്കി നാരകക്കാനത്ത് തുക കൈമാറാനായി ജോയിന്റ് കണ്‍വീനര്‍ ബാബു തോമസും, തൊടുപുഴ കുമാരമംഗലത്ത് തുക കൈമാറുന്നതിനായി കമ്മറ്റി അംഗം സിജോ വേലംകുന്നേലിന്റയും നേതൃത്തില്‍ ക്രമീകരണങ്ങള്‍ നടന്ന് വരുന്നു.
ഏവര്‍ക്കും നന്ദിയുടെ ഒരു വാക്ക്,
ഇടുക്കി ജില്ലാ സംഗമം നടത്തിയ ഈ ചാരിറ്റികളില്‍ സഹായിച്ച എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും, പ്രത്യകമായ് ജെന്മനാടിനോടുള്ള സ്‌നേഹം നിലനിര്‍ത്തി ഈ ചാരിറ്റി വന്‍ വിജയമാക്കിയ മുഴുവന്‍ ഇടുക്കിജില്ലക്കാരോടും, നമ്മുടെ നാട്ടില്‍ കഷ്ട്ത അനുഭവിക്കുന്ന ഈ രണ്ട് കുടുംബങ്ങള്‍ക്ക് തങ്ങളാല്‍ കഴിയും വിധം ചെറു സഹായങ്ങള്‍ ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും, ഞങ്ങളുടെ ചാരിറ്റിയില്‍ പങ്ക് ചേര്‍ന്ന മറ്റു ജില്ലകാരെയും, അസോസിയേഷനുകള്‍ക്കും, മാധ്യമ സുഹ്യത്തുക്കള്‍ക്കും, ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഞങ്ങള്‍ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.
ഈ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പ്രവര്ത്തിച്ച മുഴുവന്‍ സംഗമം കമ്മറ്റികാരെയും, എല്ലാ പ്രവര്‍ത്തവകരെയും ഇടുക്കിജില്ലാ സംഗമം ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നൂ. പലതുള്ളി പെരുവെള്ളം എന്ന പഴം ചൊല്ലുപോലെ നിങ്ങള്‍ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വെക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ ചാരിറ്റിയുടെ വിജയവും ശക്തിയും.
ഈ ചാരിറ്റി കളക്ഷനികളില്‍ പങ്കാളികളായ മുഴുവന്‍ വെക്തികളെയും ഒരിക്കല്‍ കൂടി ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു. ഇനിയും ഇടുക്കി ജില്ലാ സംഗമത്തിന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ഒരോരുത്തരുടെയും അത്മാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നൂ . സ്‌നേഹത്തോടെ,
ഇടുക്കി ജില്ലാ സംഗമം കമ്മറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല