ഇടുക്കി ജില്ലാ സംഗമം: യുകെയിലുള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമം (IJS) കഴിഞ്ഞ ഏഴു വര്‍ഷമായി ക്രിസ്മസ്, ന്യൂഇയ്യറിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ചാരിറ്റി നടത്തി വരുന്നു. ഈ വര്‍ഷത്തെ ക്രസ്തുമസ് ചാരിറ്റി വഴി 4687പൗണ്ട് സമാഹരിക്കാന്‍ സാധിച്ചു. ഇതുവരെ ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ 21 ലക്ഷം രൂപയോളം നാട്ടില്‍ കൊടുക്കുവാന്‍ സാധിച്ചു. ഇടുക്കി ജില്ലാ സംഗമം യു.കെയുടെ 2017 ലെ ചാരിറ്റി യില്‍ ലഭിച്ച ഈ തുക രണ്ടു കുടുംബങ്ങള്‍ക്കായാണ് നല്കുന്നത്. ഇതില്‍ ആദ്യത്തെ കുടുംബമായ നാരകക്കാനത്തുള്ള ജോണിയുടെ ചികല്‍സാ സഹായത്തിനായി 200,500 രൂപയുടെ കൈമാറി.
ഈ ചെക്ക് ജോയിന്റ് കണ്‍വീനര്‍ ബാബു തോമസിന്റെ സഹോദരന്‍ ബെന്നി തോമസ് ആനിക്കാട്ട്, കമ്മറ്റിയംഗം ബെന്നി തോമസിന്റ ബന്ധു ജോസ് മേച്ചേരി മണ്ണില്‍ സംഗമം അംഗങ്ങളായ മേഴ്‌സി ഞാവള്ളില്‍, മന്‍ജുഷ ജോസ്, മോളി പന്നയ്ക്കല്‍ എന്നിവരുടെ കുടുംബാഗങ്ങളുടെ സാനിധ്യത്തില്‍ വാര്‍ഡ് മെമ്പര്‍ ജോസഫ് പന്നക്കല്‍ തുക കൈമാറി. അതിന് ശേഷം യു കെയില്‍ ഉള്ള ഇടുക്കി ജില്ലക്കാരുടെ ഈ കൂട്ടായ്മക്കും, ഇതില്‍ പങ്കാളികള്‍ ആയവരെ സ്മരിക്കുകയും ഈ കൂട്ടായ്മ നമ്മുടെ നാടിനു നല്ല മാതൃക ആകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ഈ തുക നാട്ടില്‍ കൊടുക്കുന്നതിന് എല്ലാവിധ സഹായവും ചെയ്തത് ഇടുക്കി ജില്ലാ സംഗമം ജോയിന്റ് കണ്‍വീനര്‍ ബാബു തോമസാണ്. തങ്ങളുടെ ജന്മാനാടിനെ കുറിച്ച് ഓര്‍ത്ത് നാട്ടില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും, ഇടുക്കി ജില്ലക്കാര്‍ക്കും അഭിമാനകരമായ ഒരു നിമിഷമാണ്. നിങ്ങള്‍ തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റിയുടെ വിജയവും, ശക്തിയും.
ഈ ചാരിറ്റി കളക്ഷനില്‍ പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു.. ഈ വര്‍ഷത്തെ നമ്മുടെ ചാരിറ്റി കളക്ഷന്‍ വന്‍ വിജയകരമാക്കുവാന്‍ സഹകരിച്ച യുകെയില്‍ ഉള്ള മുഴുവന്‍ മനുഷ്യ സ്‌നേഹികള്‍ക്കും, ചാരിറ്റിയുടെ വിശദവിവരങ്ങള്‍ ജനങ്ങളില്‍ എത്തിച്ച എല്ലാ ഓണ്‍ലൈന്‍ മാധ്യമത്തിനും, ഞങ്ങളോട് ഒപ്പം സഹകരിച്ച ഏവര്‍ക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ നന്ദി കണ്‍വീനര്‍ പീറ്റര്‍ താണോലി അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല